ആലുവ മണപ്പുറത്തോട് ചേർന്ന് രാത്രിയിൽ മണൽ വാരാനെത്തിയ വഞ്ചി

പെരിയാറിൽ അനധികൃത മണൽ വാരൽ രൂക്ഷം

ആലുവ: പെരിയാറിൽ അനധികൃത മണൽവാരൽ രൂക്ഷം. മണപ്പുറത്തിനും ആലുവ നഗരത്തോട് ചേർന്ന മറ്റ് പുഴയോരങ്ങളിലുമാണ് മണൽവാരൽ രൂക്ഷമായിരിക്കുന്നത്. രാത്രി ഒമ്പതരയോടെ കടത്തുകടവ് ഭാഗത്ത് നിന്നും കൂട്ടമായും ഒറ്റയായും മോട്ടോർ ഘടിപ്പിച്ച വഞ്ചികൾ കുത്തിത്തുഴഞ്ഞ് വെളിച്ചമില്ലാത്ത തുരുത്ത് ഫാമിനോട് ചേർന്നയിടത്ത് എത്തും. ഒരു സംഘം വഞ്ചിക്കാർ അവിടെ തമ്പടിച്ച് മണലുവാരൽ ആരംഭിക്കും. ബാക്കി വരുന്ന വഞ്ചിക്കാർ മണപ്പുറത്തോട് ചേർന്ന് മംഗലപ്പുഴ പാലത്തിന്റെ ഭാഗത്തേക്ക് മോട്ടർ ഓൺ ചെയ്ത് വഞ്ചിതിരിക്കും. ആറു മണിക്ക് ശേഷം ബോട്ടിന്റെയും മോട്ടർ ഉപയോഗിച്ചുള്ള വഞ്ചിയുടെയുമടക്കം ഗതാഗത നിരോധന നിയമവും തെറ്റിച്ചാണ് സംഘത്തിന്‍റെ മണൽവാരൽ. വഞ്ചി നിറയുന്നതു വരെ ഓരോ സംഘവും മണലൂറ്റ് തുടരും. പുലർച്ചെ വരെ ഓരോ വഞ്ചികളിലായി മണൽ നിറക്കും. നിറയുന്ന വഞ്ചികൾ സ്ഥലം കാലിയാക്കും. മാസങ്ങൾക്ക് മുമ്പ് വരെ പൊലീസ് പട്രോളിങ് നടത്താറുണ്ടായിരുന്നെങ്കിലും നിലവിൽ പരിശോധന നിലച്ച അവസ്ഥയാണ്. മണൽ മാഫിയ സംഘം നടത്തുന്ന പ്രകൃതി ചൂഷണത്തിന് ഉന്നതരുടെ മൗന സമ്മതമുണ്ടെന്നും ആക്ഷേപമുണ്ട്.  

Tags:    
News Summary - Sand mining in Periyar river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.