സ്പെഷ്യൽ ഡ്രൈവുമായി റൂറൽ പൊലീസ് ; മുങ്ങി നടന്ന 107 പേർ പിടിയിൽ 

ആലുവ: വിവിധ കേസുകളിൽ പ്രതിയായി കോടതികളിൽ നിന്നും വാറണ്ട് പുറപ്പെടുവിച്ചിട്ടും മുങ്ങി നടക്കുന്നവരെ പിടികൂടാൻ റൂറൽ പൊലീസിൻറെ സ്‌പെഷ്യൽ ഡ്രൈവ്. കോടതിയിൽ ഹാജരാകാതെ നടക്കുന്ന  107 പേരെയാണ് കഴിഞ്ഞ ദിവസം ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിൻറെ നേതൃത്വത്തിൽ  നടത്തിയ സ്പെഷ്യൽ ഡ്രൈവിലൂടെ പിടികൂടിയത്.

ഇതില്‍ 13 പേര്‍ ദീര്‍ഘകാലമായി പെൻറിങ് വാറണ്ടുള്ള പ്രതികളാണ്. വിവിധ കോടതികളില്‍ നിന്നും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ള 94 പേരാണ് മറ്റുള്ളവര്‍. ജില്ലയിലെ 34 പൊലീസ് സ്റ്റേഷന്‍ പരിധികളിലായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ ഓപ്പറേഷനിലാണ് ഇവര്‍ പിടിയിലാകുന്നത്‌. ഇത്തരം ഓപ്പറേഷനുകള്‍ തുടര്‍ന്നും നടത്തുമെന്ന് ജില്ല പൊലീസ് മേധാവി കെ.കാര്‍ത്തിക് പറഞ്ഞു.

Tags:    
News Summary - Rural Police with Special Drive; 107 people arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.