സൈബർ ബോധവത്കരണ പരിപാടികളുമായി റൂറൽ ജില്ല പൊലീസ്

ആലുവ: സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാൻ ബോധവൽക്കരണ പരിപാടികളുമായി റൂറൽ ജില്ല പൊലീസ്. സൈബർ ഇടങ്ങളിലെ സുരക്ഷ സംബന്ധിച്ച് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും അവബോധം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന ഈ പരിപാടി ജില്ലയിലുടനീളം ഒരാഴ്ചയോളം നീണ്ടുനിൽക്കും.

ജില്ലയിലെ അഞ്ച് സബ് ഡിവിഷനുകളിലും ഇത്തരം സ്പെഷ്യൽ ഡ്രൈവ് നടത്തും. സൈബർ സാങ്കേതിക പരിജ്ഞാനം, സൈബർ സുരക്ഷ എന്നിവ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നതോടൊപ്പം സൈബർ സുരക്ഷ സംബന്ധിച്ച് കൃത്യമായ മോണിറ്ററിങും ജില്ലയില്‍ ശക്തിപ്പെടുത്തും.

ജനമൈത്രി പൊലീസിന്‍റെയും, സ്റ്റുഡൻറ് പൊലീസ് പദ്ധതിയുടെയും ഭാഗമായി ബോധവൽക്കരണ പരിപാടികളും വിവിധ റെസിഡൻറ്സ് അസോസിയേഷൻ അംഗങ്ങളെ പങ്കെടുപ്പിച്ച് ക്ലാസുകളും നടത്തുന്നതാണ്.

സൈബര്‍ രംഗത്തെ അജ്ഞതയും പരിചയമില്ലായ്മയും മൂലമാണ് പലരും സൈബർ കുറ്റകൃത്യങ്ങളില്‍ ഇരയാക്കപ്പെടുന്നത്. വ്യാപകമായ രീതിയില്‍ ബോധവത്കരണ ക്ലാസുകളും മറ്റും സംഘടിപ്പിച്ച് ഈ പരിമിതികളെ മറികടക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക് പറഞ്ഞു. 

Tags:    
News Summary - rural police cyber awareness programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.