ദേശീയപാത തോട്ടക്കാട്ടുകരയിൽ ബൈക്കിന് തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range ഓടുന്ന ബൈക്കിന് തീപിടിച്ചു; യുവാവ് പരിക്കില്ലാതെ രക്ഷപ്പെട്ടു
ആലുവ: ഓടുന്ന ബൈക്കിന് തീപിടിച്ചു. ഓടിച്ചിരുന്ന യുവാവ് പരിക്കില്ലാതെ രക്ഷപ്പെട്ടു. കാക്കാനാട്ടുനിന്ന് ചാലക്കുടിയിലേക്ക് പോകുകയായിരുന്ന അംഗീതിന്റെ ബൈക്കാണ് കത്തിനശിച്ചത്. ദേശീയപാതയിൽ വെള്ളിയാഴ്ച രാവിലെ 10.15ഓടെയാണ് സംഭവം.
മാർത്താണ്ഡവർമ പാലത്തിൽ വെച്ച് പുക കണ്ടതിനെതുടർന്ന് അംഗീത് തോട്ടക്കാട്ടുകര ജങ്ഷനിൽ ബൈക്ക് നിർത്തി ചാടിയിറങ്ങി. ഉടൻ തീപടർന്നു. അഗ്നിരക്ഷാസേനയെത്തി തീ അണച്ചെങ്കിലും ബൈക്ക് പൂർണമായി നശിച്ചു. ഉൗബർ ടാക്സി ഡ്രൈവറാണ് അംഗീത്. കഴിഞ്ഞ ദിവസം മുട്ടം ഭാഗത്ത് ഓടിക്കൊണ്ടിരുന്ന പിക്അപ് പൂർണമായി കത്തിനശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.