ആലുവ മാർക്കറ്റിൽ ഞായറാഴ്ച്ച രാവിലെ ഇലക്ട്രിക് പോസ്റ്റിൽ നിന്നുള്ള സർവീസ് വയറിൽ കുടുങ്ങിയ പ്രാവിനെ അഗ്നിരക്ഷാസേന രക്ഷിക്കുന്നു
Posted On
date_range Updated On
date_range സർവീസ് വയറിൽ കുടുങ്ങിയ പ്രാവിന് അഗ്നിരക്ഷാസേന തുണയായി
ആലുവ: സർവീസ് വയറിൽ കുടുങ്ങിയ പ്രാവിന് അഗ്നിരക്ഷാസേന രക്ഷകരായി. ആലുവ മാർക്കറ്റിൽ ഞായറാഴ്ച്ച രാവിലെ പത്തുമണിയോടെയാണ് ഇലക്ട്രിക് പോസ്റ്റിൽ നിന്നുള്ള സർവീസ് വയറിൽ പ്രാവ് കുടുങ്ങിയത്.
ഉടനെ സമീപത്ത വ്യാപാരിയായ ഹക്കിം ആലുവ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അവരെത്തി പ്രാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രാവിെൻറ ഒരു കാലിൽ പരുക്ക് പറ്റിയിരുന്നു. ഇതേ തുടർന്ന്, മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയ മെഡിക്കൽ കോളജ് വെള്ളിനപറമ്പിൽ സീന പ്രാവിനെ പരിപാലിക്കാനായി ഏറ്റെടുത്തു. സീന പ്രാവുകളെ വളർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.