കൊച്ചിൻ ബാങ്ക് പ്രദേശത്ത് ഡങ്കിപ്പനി വ്യാപനം: പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന്

ആലുവ: കൊച്ചിൻ ബാങ്ക് പ്രദേശത്ത് ഡങ്കിപ്പനി വ്യാപിക്കുന്നു. ചൂർണിക്കര പഞ്ചായത്ത് എട്ടാം വാർഡ് പ്രദേശത്താണ് പടരുന്നത്. എന്നാൽ, ഇത് തടയാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഒരുമാസമായി പനി പടരാൻ തുടങ്ങിയിട്ട്.

പതിനഞ്ചോളം പേർ ഇതിനകം വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടു. നിരവധിപേർ വീടുകളിൽ തന്നെ ചികിത്സ തുടരുകയും ചെയ്തു. പലർക്കും പനി ഗുരുതരമാകുകയും ചെയ്തിരുന്നു. രോഗം ഗുരുതരമായതിനെ തുടർന്ന് രണ്ട് കുട്ടികളെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു. ഒരു വീട്ടിലെ 12, ഒമ്പത് വയസ്സുള്ള കുട്ടികൾക്കാണ് രോഗം ഗുരുതരമായി മാറിയത്.

തുടർന്ന് ഒരാഴ്ചയോളം സ്വകാര്യ ആശുപത്രിയിൽ ഐ.സി.യുവിൽ കിടത്തിച്ചികിത്സിക്കേണ്ടി വന്നു. രണ്ടര ലക്ഷം രൂപയാണ് വീട്ടുകാർക്ക് ചെലവായത്.

ഒരുമാസമായി ഈ പ്രദേശത്ത് ഡങ്കിപ്പനി വ്യാപിക്കുകയാണ്. ഈ സാഹചര്യത്തിൽ പഞ്ചായത്ത് അധികൃതരോട് കൊതുക് നശീകരണത്തിന് ഫോഗിങ് നടത്തണമെന്ന് പലതവണ പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു.

ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. പഞ്ചായത്ത് ഫണ്ടില്ലെന്ന കാരണമാണ് പറയുന്നത്. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് റെസിഡന്‍റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

Tags:    
News Summary - Outbreak of dengue fever in Cochin Bank area: Panchayat authorities not taking action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.