'പെരിയാര്‍ മാലിന്യ മുക്തമാക്കുക, പെരിയാറിനെ സംരക്ഷിക്കുക' എന്ന സന്ദേശവുമായി ചൊവ്വര കടവില്‍ നിന്ന് നീന്തിയെത്തിയ പെരിയാര്‍ റിവര്‍ സ്വിമ്മേഴ്‌സ് ക്ലബ്ബ് അംഗങ്ങളെ ആലുവ മണപ്പുറത്ത് നഗരസഭ ചെയര്‍മാന്‍ എം.ഒ. ജോണ്‍ സ്വീകരിച്ചപ്പോൾ
ആലുവ: പെരിയാറിന്‍റെ തെളിനീർ വീണ്ടെടുപ്പിനായി ദീര്‍ഘദൂര നീന്തല്‍ നടത്തി. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് 'പെരിയാര്‍ മാലിന്യ മുക്തമാക്കുക, പെരിയാറിനെ സംരക്ഷിക്കുക' എന്ന സന്ദേശവുമായി പെരിയാര്‍ റിവര്‍ സ്വിമ്മേഴ്‌സ് ക്ലബ്ബാണ് ദീര്‍ഘദൂര നീന്തല്‍ നടത്തിയത്.
കീഴ്മാട് പഞ്ചായത്തിലെ ചൊവ്വര കടവില്‍ നിന്നും നീന്തിയെത്തിയ അംഗങ്ങളെ ആലുവ മണപ്പുറത്ത് നഗരസഭ ചെയര്‍മാന്‍ എം.ഒ. ജോണ്‍ സ്വീകരിച്ചു. കൗണ്‍സിലര്‍മാരായ ജയകുമാര്‍, ദിവ്യ സുനില്‍ എന്നിവര്‍ സംസാരിച്ചു. പി.എം. സഹീര്‍ ക്ലബ്ബിന്‍റെ ഉദ്ദേശലക്ഷ്യങ്ങളെ പരിചയപ്പെടുത്തി. നീന്തല്‍ ക്യാപ്റ്റന്‍ ഷാജി ആലുവ, കോഓഡിനേറ്റര്‍മാരായ ഹൈദര്‍, അബ്ദുല്‍ റഷീദ് എന്നിവരെ ആദരിച്ചു. ഹംസ നന്ദി പറഞ്ഞു.
തുടര്‍ന്ന് അംഗങ്ങള്‍ ആലുവ പമ്പ് ഹൗസിന് സമീപത്തെ മാലിന്യങ്ങളും, റെയില്‍വേ പാലത്തില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളും മാറ്റി. ഒഴിവു ദിവസങ്ങളില്‍ ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ പെരിയാറില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചു. ദീര്‍ഘദൂര നീന്തലില്‍ ഷാജി, ഹൈദര്‍, ആനന്ദ്, നഹാസ്, സഹീര്‍, റിജോ, അബ്ദുല്‍ റഷീദ്, അബ്ദുല്‍ അസീസ്, മനോജ്, സൂരജ്, സുനില്‍, ഹംസ, സുമേഷ്, പ്രദീപ്, വിനോജ്, ശ്രീകുമാര്‍, സഗീര്‍, മുരുകന്‍, രാജേഷ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.