25 ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

ആലുവ: സിനിമ മേഖലയിൽ വിതരണത്തിനായി കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. മലയാറ്റൂർ തേക്കിൻ തോട്ടം പോട്ടശ്ശേരി വീട്ടിൽ പി.ആർ.നിതിനെയാണ് (29) എക്‌സൈസ് പിടികൂടിയത്.

25 ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി ബാംഗ്ലൂരിൽ നിന്നെത്തിയ യുവാവിനെ ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 900 ഗ്രാം ഓയിൽ ഒന്നര ലക്ഷം രൂപ നൽകിയാണ് പ്രതി വാങ്ങിയിരിക്കുന്നത്. ഇതിന് 20 മുതൽ 25 ലക്ഷം രൂപ വരെ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് അനുമാനിക്കുന്നത്. എറണാകുളം കമീഷണർ സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.

സിനിമകളുടെ പ്രെമോ പരസ്യങ്ങളിൽ അഭിനയിച്ചതുവഴിയുളള ബന്ധമാണ് സിനിമാപ്രവർത്തകരുമായി പ്രതിക്കുള്ളതെന്ന് എക്സൈസ് സംശയിക്കുന്നുണ്ട്.

Tags:    
News Summary - Man arrested with hashish oil worth Rs 25 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.