കുട്ടമശ്ശേരി സർവിസ് സഹകരണ ബാങ്കിന്‍റെ നാലാംമൈൽ ശാഖ മന്ദിരം ഉദ്ഘാടനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു
ആലുവ: കുട്ടമശ്ശേരി സർവിസ് സഹകരണ ബാങ്കിന്‍റെ നാലാംമൈൽ ശാഖ മന്ദിരം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. ബാങ്കിന്‍റെ ഓഡിറ്റോറിയം കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സതി ലാലുവും സേഫ് ഡെപ്പോസിറ്റ് ലോക്കർ ജില്ല പഞ്ചായത്ത് അംഗം സനിത റഹീമും ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡൻറ് എം. മീതിയൻ പിള്ള സ്വാഗതവും ഭരണ സമിതി അംഗം കെ.ബി. ശ്രീനിവാസൻ നന്ദിയും പറഞ്ഞു. സെക്രട്ടറി വി.എ. ആനന്ദവല്ലി റിപ്പോർട്ട് അവതരിപ്പിച്ചു.
ത്രിതല പഞ്ചായത്ത് അംഗങ്ങളും സഹകരണ വകുപ്പ് ജീവനക്കാരും പ്രമുഖ സഹകാരികളും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.