കളക്ഷനില്ല ; കെ.എസ്.ആർ.ടി.സി തുരുത്ത് സർവീസ് പൂർണമായും ഒഴിവാക്കി ആലുവ: രണ്ടു വർഷത്തെ ഇടവേളക്കുശേഷം പുനസ്‌ഥാപിച്ച ആലുവ - തുരുത്ത് കെ.എസ്.ആർ.ടി.സി ബസ് സർവീസ് വീണ്ടും നിർത്തി. കളക്ഷനില്ലാത്തതിനാലാണ് ഒരുമാസം കൊണ്ട് ഓട്ടം നിർത്തിയത്. രാവിലെയും വൈകീട്ടുമായി മൂന്ന് ട്രിപ്പുകളാണ് ഉണ്ടായിരുന്നത്. തുരുത്ത് റെയിൽവേ നടപ്പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചതിനെതുടർന്നാണ് വീണ്ടും സർവീസ് ആരംഭിച്ചത്.
ആലുവ - മഹിളാലയം - തുരുത്ത് - ദേശം - ആലുവ സർക്കുലർ രീതിയിലാണ് സർവീസ് നടത്തിയത്. എന്നാൽ, സർവീസ് ലാഭകരമായി നടത്തുന്നതിനുള്ള യാത്രക്കാർ ഉണ്ടായിരുന്നില്ല. പാലത്തെ ആശ്രയിച്ചിരുന്ന ജോലിക്കാരായ സ്ത്രീകളാണ് പ്രധാനമായും കയറിയിരുന്നത്. പലപ്പോഴും 50 രൂപയൊക്കെയായിരുന്നു കളക്ഷൻ. ഇതേ തുടർന്ന് ആദ്യം ട്രിപ്പുകളുടെ എണ്ണം കുറച്ചു. എന്നിട്ടും കളക്ഷനിൽ മാറ്റമില്ലാതെ വന്നതോടെ പൂർണമായും ഒഴിവാക്കുകയായിരുന്നു.
എന്നാൽ, ആലുവയിലേക്കുള്ള എളുപ്പ വഴിയായിരുന്നു റെയിൽവേ നടപ്പാലം അറ്റകുറ്റപണികൾ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് നാട്ടുകാർക്ക് ഏറെ ആശ്വാസമായിരുന്ന ട്രിപ്പ് നിർത്തലാക്കിയതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. നടപ്പാലത്തിൻറെ പണി പൂർത്തീകരിച്ച് സഞ്ചാര യോഗ്യമാക്കുന്നതുവരെ അനുവദിച്ച കെ.എസ്.ആർ.ടി.സി ട്രിപ്പുകൾ രാവിലെയും, വൈകിട്ടും മുടക്കം കൂടാതെ സർവീസ് നടത്തുന്നതിന് ബന്ധപ്പെട്ട അധികൃതർ തയ്യാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.