ശമ്പളം വൈകുന്നതിനെതിരെ കെ.എസ്.ആർ.ടി.സി ആലുവ ഡിപ്പോയിലെ ജില്ല ഓഫിസിന്
മുന്നിൽ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ നേതൃത്വത്തിൽ പട്ടിണിക്കഞ്ഞി വെച്ച്
പ്രതിഷേധിക്കുന്നു
ആലുവ: ജൂലൈയിലെ ശമ്പളം ആഗസ്റ്റ് പകുതിയായിട്ടും നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി ആലുവ ഡിപ്പോയിലെ ജില്ല ഓഫിസിന് മുന്നിൽ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടി.ഡി.എഫ്) നേതൃത്വത്തിൽ പട്ടിണിക്കഞ്ഞി വെച്ച് സമരം നടത്തി. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റും ദേശീയ സെക്രട്ടറിയുമായ കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) നേതാവ് കെ.കെ. ഷാജി അധ്യക്ഷത വഹിച്ചു.
ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം ആനന്ദ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂനിയൻ സംസ്ഥാന സെക്രട്ടറി എം.ഐ. അലിയാർ, ബിജു കുര്യാക്കോസ്, റൊമാൻസ് കെ. ജോർജ്, ടി.വി. അനിൽകുമാർ, എ.എ. ദാവൂദ്, എ.വി. വിപിൻ, പി.വി. ഷാജിമോൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.