ആലുവ: കെ.എസ്.ആർ.ടി.സി ബസ് മോഷണക്കേസ് പ്രതിയെ പിതാവിനൊപ്പം ജാമ്യത്തിൽ വിട്ടു. മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിലെ രേഖകൾ ഹാജരാക്കിയതിനെത്തുടർന്നാണ് മലപ്പുറം മഞ്ചേരി സ്വദേശിയായ 32കാരനെ ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജാമ്യത്തിൽ വിട്ടത്.
വെള്ളിയാഴ്ച വൈകീട്ടാണ് ഇയാളെ ആലുവ പൊലീസ് ഹാജരാക്കിയത്. ഈ സമയം തിരൂർ ഗവ. മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിൽ ചികിത്സിക്കുന്നതിന്‍റെ രേഖകൾ പിതാവ് കോടതിയിൽ ഹാജരാക്കി. പരസ്പര വിരുദ്ധമായാണ് പ്രതി സംസാരിക്കുന്നതെന്ന് ആലുവ പൊലീസും കോടതിയിൽ റിപ്പോർട്ട് നൽകി. മോഷണക്കേസായിട്ടും ഇക്കാര്യങ്ങൾ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച രാവിലെയാണ് ആലുവ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പാർക്ക് ചെയ്തി ബസുമായി ഇയാൾ എറണാകുളത്തേക്ക് പോയത്. ആലുവ ഡിപ്പോയിലെ ആർ.എസ്.സി 806 ബസാണ് മോഷണം പോയത്. കലൂർ വരെയുള്ള യാത്രയിൽ പല വാഹനങ്ങളിൽ ബസ് ഇടിച്ചിരുന്നു. എന്നാൽ, ഈ വാഹനങ്ങൾക്കൊന്നും കാര്യമായ തകരാറുകളുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.