കീഴ്മാട് ഗ്രാമ പഞ്ചായത്തിലെ പ്രതിപക്ഷ കൂട്ടായ്മ ആലുവ ടൗൺ കെ.എസ്.ഇ.ബി ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തുന്നു 

ഇരുളിൽ മറഞ്ഞ് നിലാവ് പദ്ധതി; കെ.എസ്.ഇ.ബിക്കെതിരെ പ്രതിഷേധം

ആലുവ: കെ.എസ്.ഇ.ബിയുടെ നിലാവ് പദ്ധതി ഇരുളിൽ മറയുന്നു. പദ്ധതി തുടക്കത്തിൽ തന്നെ പാളിയ അവസ്ഥയാണ് പല പഞ്ചായത്തുകളിലും​. കവലകളിലും റോഡുകളിലും തെരുവ് വിളക്കുകൾ അണഞ്ഞ നിലയിലാണ്. സംസ്‌ഥാന സർക്കാരും കെ.എസ്.ഇ.ബിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നടപ്പിലാക്കിയ പദ്ധതിയാണിത്. തെരുവ് വിളക്കുകൾ എൽ.ഇ.ഡി വിളക്കുകളായി മാറ്റുകയെന്നതാണ് പദ്ധതി.

ഇതുപ്രകാരം ഓരോ പഞ്ചായത്തിലും നുറുകണക്കിന് എൽ.ഇ.ഡി ബൾബുകളാണ് സ്‌ഥാപിച്ചിരിക്കുന്നത്. ഇതിൽ പല വിളക്കുകളും മാസങ്ങളായി കത്തുന്നില്ല. അറ്റകുറ്റപണി നടത്തേണ്ട കെ.എസ്.ഇ.ബി അധികൃതർ നാളിതുവരെ അത്​ ചെയ്​തിട്ടില്ലെന്നാണ്​ പ്രധാന ആരോപണം.

നിലാവ് പദ്ധതിയിലെ അപാകതകൾക്കെതിരെ, നാടിനെ ഇരുട്ടിൽ നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കീഴ്മാട് ഗ്രാമ പഞ്ചായത്തിലെ പ്രതിപക്ഷ കൂട്ടായ്മ പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാറി​െൻറ നിലാവ് പദ്ധതി  സമ്പൂർണ്ണ പരാജയമാണെന്നാരോപ്പിച്ച് ആലുവ ടൗൺ കെ.എസ്.ഇ.ബി ഓഫിസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.

പഞ്ചായത്തിലെ കത്താത്ത എൽ.ഇ.ഡി ബൾബുകൾ ഉടൻ മാറ്റി സ്ഥാപിക്കണമെന്നാണ്​ പ്രതിപക്ഷത്തി​െൻറ പ്രധാന ആവശ്യം. മുതിർന്ന പ്രതിപക്ഷ അംഗം സാജു മത്തായി ധർണ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗങ്ങളായ ടി.പി. അസീസ്, കെ.എ. ജോയി, സതീശൻ കുഴിക്കാട്ടുമാലി, സാഹിദ അബ്ദുൽ സലാം, റസീല ഷിഹാബ്, സനില ടീച്ചർ, നജീബ് പെരിങ്ങാട്ട്, ആബിദ അബ്ദുൽ ഖാദർ എന്നിവർ പ്രതിഷേധ ധർണക്ക് നേതൃത്വം നൽകി.

Tags:    
News Summary - kseb Nilaavu scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.