സുജ
കടുങ്ങല്ലൂർ: വൃക്ക രോഗിയായ വീട്ടമ്മ ചികിത്സ സഹായം തേടുന്നു. പടിഞ്ഞാറെ കടുങ്ങല്ലൂർ കാവനാട്ട് വീട്ടിൽ മധുവിന്റെ ഭാര്യ സുജയാണ് (47) സഹായം തേടുന്നത്. കഴിഞ്ഞ 12 വർഷമായി വൃക്കരോഗിയായ സുജക്ക് ഒൻപത് വർഷം മുമ്പ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. 50 ലക്ഷം രൂപയോളം തുടർചികിത്സ ഉൾപ്പെടെ ബാങ്കിൽ ബാധ്യതയായി നിൽക്കുമ്പോഴാണ് വീണ്ടും വൃക്ക മാറ്റിവെക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
ആഴ്ചയിൽ മൂന്ന് ഡയാലിസിസ് ചെയ്ത് ജീവൻ നിലനിർത്തുന്ന, രണ്ടുകുട്ടികളുടെ മാതാവ് കൂടിയായ സുജയുടെ ശസ്ത്രക്രിയക്കുള്ള തുക സമാഹരിക്കാൻ മന്ത്രി പി.രാജീവ്, ഹൈബി ഈഡൻ എം.പി, പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, ജില്ല പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ. രാമചന്ദ്രൻ, വി.കെ. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ സഹായ നിധി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക് ആലുവ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 0002053000102449, ഐ.എഫ്.എസ്.സി നമ്പർ: SBIL0000002, ഗൂഗ്ൾ പേ സമ്പർ: 8089722972. വിവരങ്ങൾക്ക് ഫോൺ: 9846891796 (വി.കെ.ഷാനവാസ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.