ഒളിഞ്ഞ് നിന്നുള്ള പൊലീസ് വാഹന പരിശോധനക്കെതിരെ പുക്കാട്ടുപടി മാളേക്കപ്പടിയിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റി നടത്തിയ മനുഷ്യശൃംഖല കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു

പൊലീസ്​ ഒളിഞ്ഞ് നിന്ന്​ വാഹനം പരിശോധിക്കുന്നതിനെതിരെ മനുഷ്യശൃംഖല

ആലുവ: പൊലീസ് ഒളിഞ്ഞ് നിന്ന്​ വാഹനം പരിശോധന നടത്തുന്നതിനെതിരെ കോൺഗ്രസ്. പൊലീസിൻറെ നിയമ വിരുദ്ധ പരിശോധന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ പുക്കാട്ടുപടി മാളേക്കപ്പടിയിൽ മനുഷ്യശൃംഖല നടത്തി. കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ്​ മനുഷ്യശൃംഖല തീർത്തത്.

പുക്കാട്ടുപടി -ഇടപ്പള്ളി റോഡിൽ രണ്ട് വളവുകളുടെ ഇടയിൽ ചോലയിൽ ഒളിഞ്ഞ് നിന്ന് വാഹന പരിശോധന നടത്തുന്നതായി പ്രതിഷേധക്കാർ ആരോപിക്കുന്നു. പരിശോധനയുടെ മറവിൽ നിത്യവും പണം പിരിക്കലാണ് നടക്കുന്നതത്രെ. ഇത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൽ മുത്തലിബ് സമരം ഉദ്ഘാടനം ചെയ്തു. ചട്ടങ്ങൾ പാലിച്ച് നിയമപ്രകാരം വാഹന പരിശോധന നടത്തുന്നതിന്​ ആരും എതിരല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, പണപ്പിരിവിന് വേണ്ടി മാത്രം ദിനചര്യയായി നടക്കുന്ന ആഭാസ പരിശോധനയെ ജനം എതിർക്കും. പിടിച്ചുപറി പോലുള്ള ഈ പണപ്പിരിവ് ഇടത് സർക്കാരിൻറെ നയപരിപാടിയുടെ മുഖമുദ്രയാണെന്നും മാന്യത പുലർത്തി പൊലീസ് ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബൂത്ത് പ്രസിഡൻറ് ഷഫീഖ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.എം. ഷംസുദ്ദീൻ, എം.എ.എം. മുനീർ, വി.എ. അബ്ദുൽ ഖാദർ, മുംതാസ് ടീച്ചർ, സി.എച്ച്. അബു, ടി.എം.എ. കരീം, ടി.എ. അസീസ്, പി.കെ. എൽദോസ്, സി.എം. അബ്ദുൽ സിയാദ്, ബിജി വർഗീസ്, എം.എ. ഹാരിസ് എന്നിവർ സംസാരിച്ചു. സി.എം. അഷറഫ്, എം.പി. കുഞ്ഞ് മുഹമ്മദ്, പി.ബി. അലി, എ.എ. റാഫി, കെ.ഐ. ലത്തീഫ്, പി.ഐ. ബഷീർ, എസ്.ഐ. മമ്മൂഞ്ഞ്, എം.എം. സക്കീർ, പി.എ. ഫായിസ്, കെ.എ. അനസ്, സി.ബി. സഫ് വാൻ, സി.യു. നിസാർ, ടി.കെ. മുഹമ്മദാലി, എൻ.എം. റഷീദ്, ടി.എ. പരീകുഞ്ഞ്, സി.പി. ഷുക്കൂർ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Human chain against police vehicle inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.