കെ.പി.സി.സി. ഗാന്ധിദർശൻ സമിതി സംസ്ഥാന പ്രസിഡൻറ് വി.സി. കബീർ മാസ്റ്റർ നയിക്കുന്ന ഗാന്ധി സ്​മൃതി യാത്രക്ക് ആലുവ യു.സി കോളജിൽ നൽകിയ സ്വീകരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്​ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു

ഗാന്ധി സ്​മൃതി യാത്രക്ക് സ്വീകരണം നൽകി

ആലുവ: മഹാത്മാ ഗാന്ധി സന്ദർശനം നടത്തിയ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് "ബാപ്പുജിയുടെ കാൽപ്പാടുകളിലൂടെ" എന്ന മുദ്രാവാക്യമുയർത്തി കെ.പി.സി.സി ഗാന്ധിദർശൻ സമിതി സംസ്ഥാന പ്രസിഡൻറ് വി.സി. കബീർ മാസ്റ്റർ നയിക്കുന്ന ഗാന്ധി സ്മൃതി യാത്രക്ക് ആലുവ നിയോജക മണ്ഡലം കമ്മിറ്റി വരവേൽപ്പ് നൽകി. യു.സി കോളജിൽ നടന്ന സ്വീകരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്​ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു.

ജില്ല പ്രസിഡൻറ് ഹരിദാസ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ വി.പി. സജീന്ദ്രൻ, വി.പി. ജോർജ്‌, സി.പി. ജോയി, വി.കെ. ഷാനവാസ്, ടി.ജി. സുനിൽ, സുരേഷ് മുട്ടത്തിൽ, ടി.ജെ. ടൈറ്റസ്, ബാബു കൊല്ലംപറമ്പിൽ, എ.എം. അലി, വി.ഐ. കരീം, റഷീദ് കൊടിയൻ, ജോർജ് ജോൺ വാലത്ത്, പി.എച്ച്.എം. ത്വൽഹത്ത് എന്നിവർ സംസാരിച്ചു.               

Tags:    
News Summary - Gandhi Smriti Yatra was given a reception

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.