ആലുവ: കുട്ടമശ്ശേരിയിലെ സാമൂഹിക, സാമുദായിക രംഗത്തെ നിറസാന്നിധ്യമായിരുന്ന പടിഞ്ഞാറെ ആനിക്കാട് അബ്ബാസിന് നാടിെൻറ യാത്രമൊഴി. കുട്ടമശ്ശേരിയിലെ നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ മുമ്പന്തിയിൽ ഉണ്ടായിരുന്ന അബ്ബാസ് വെള്ളിയാഴ്ച രാവിലെ പ്രഭാതസവാരിക്കിടെ ആനിക്കാട് കവലയിൽ കുഴഞ്ഞുവീണാണ് മരിച്ചത്. 2018ലെയും '19ലെയും പ്രളയത്തിൽ, സേവനരംഗത്ത് സജീവസാന്നിധ്യമായിരുന്നു.
നിരവധിപേർക്ക് ചികിത്സ സഹായങ്ങൾക്കുംമറ്റും മുന്നിൽനിന്ന് പ്രവർത്തിച്ച അദ്ദേഹം കീഴ്മാട് പഞ്ചായത്തിൽ നിരവധിപേർക്ക് ഉപകാരപ്പെടുന്ന ജനകീയാരോഗ്യ വേദിയുടെ ആംബുലൻസ് വാങ്ങുന്നതിലും സജീവമായി രംഗത്തുണ്ടായിരുന്നു. കുട്ടമശ്ശേരി ചാലക്കൽ മഹല്ല് കമ്മിറ്റിയുടെ മയ്യിത്ത് പരിപാലന സമിതിയിലെ സജീവ പ്രവർത്തകനായിരുന്നു.
എല്ലാ ഞായറാഴ്ചയും ഖബർ വെട്ടുന്നതിന് അബ്ബാസ് മുന്നിലുണ്ടായിരുന്നതായി പള്ളി സെക്രട്ടറി സുധീർ കുന്നപ്പള്ളി പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയും ഖബർ താഴ്ത്തുന്നതിന് അബ്ബാസുണ്ടായിരുന്നു. യാദൃച്ഛികമെന്നോണം, അബ്ബാസിെൻറ സഹായത്താൽ താഴ്ത്തിയ ഖബറിൽതന്നെയാണ് അന്ത്യവിശ്രമവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.