ആലുവ: വിവിധ വാഹനാപകടങ്ങളിൽ എട്ടുപേർക്ക് പരിക്ക്. രണ്ട് അപകടമുണ്ടായത് അശ്രദ്ധമായി റോഡ് മുറിച്ച് കടന്നവരെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ്. ഗേൾസ് സ്കൂളിനു സമീപം റോഡ് മുറിച്ചുകടന്നയാളെ രക്ഷപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് ബൈക്കിനു പുറകിൽ മകനോടൊപ്പം യാത്ര ചെയ്ത കൊങ്ങോർപ്പിള്ളി മണപറമ്പിൽ വീട്ടിൽ ലതക്ക് (60) പരിക്കേറ്റു.
തോട്ടക്കാട്ടുകര സിഗ്നലിൽ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചയാളെ രക്ഷിക്കാൻ വേണ്ടി ബ്രേക്കിട്ടതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് പാതാളം മാക്കനായിൽ വീട്ടിൽ മിഥുനും (22) പരിക്കേറ്റു.ഉളിയന്നൂർ മസ്ജിദിന് സമീപം റോഡിലൂടെ നടന്നുപോയ ബാലന് ബൈക്കിടിച്ചു പരിക്കേറ്റു. ഉളിയന്നൂർ ചെറുകാട്ടുവീട്ടിൽ ഫൈസലിെൻറ മകൻ മുഹമ്മദ് റയീസിനാണ് (എട്ട്) പരിക്കേറ്റത്.
റയീസിനെ ഇടിച്ച ബൈക്കിനു പുറകിലിരുന്നു യാത്ര ചെയ്ത ഉളിയന്നൂർ പനഞ്ചികുഴി വീട്ടിൽ റഷീദിെൻറ മകൾ നഫീസത്തുൽ മിസ്രിയക്കും (19) പരിക്കേറ്റു. തോട്ടക്കാട്ടുകരയിൽ അജ്ഞാത വാഹനമിടിച്ച് കോട്ടപ്പുറം തെക്കേവീട് കച്ചറക്കൽ വീട്ടിൽ കുഞ്ഞുമോൻ(60), ബാങ്ക് കവലക്ക് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിമുട്ടി ആലുവ പെരിയാർ ബ്ലോസം ഫ്ലാറ്റിൽ താമസിക്കുന്ന ഡോ. അസ്ലം(22), കമ്പനിപടിയിൽ ബൈക്കിനു പിറകിൽ കാറിടിച്ച് ബൈക്ക് യാത്രികനായ കൂനമ്മാവ് ആട്ടേമട പാട്ടിൽ വീട്ടിൽ ശശിയുടെ മകൻ നിഖിൽകുമാർ (32), പടിഞ്ഞാറെ കടുങ്ങല്ലൂരിൽ ബൈക്കിടിച്ച് സൈക്കിൾ യാത്രികനായ കണിയാമ്പറമ്പ് പുതുവേലിപറമ്പ് വീട്ടിൽ സുധീഷിനും (40) പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റവരെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.