ദേശീയപാതയിൽ പുളിഞ്ചോട് ഭാഗത്ത് മാലിന്യം തള്ളിയവരെകൊണ്ട് അവ നീക്കം ചെയ്യിക്കുന്നു
Posted On
date_range Updated On
date_range ദേശീയപാതയിൽ മാലിന്യം തള്ളിയവർ കാമറയിൽ കുടുങ്ങി
ആലുവ: ദേശീയപാതയിൽ മാലിന്യം തള്ളിയവർ കാമറയിൽ കുടുങ്ങി. പുളിഞ്ചോട് ഭാഗത്ത് ഉന്തു വണ്ടിയിൽ മാലിന്യം കൊണ്ടുതള്ളിയവരെയാണ് പഞ്ചായത്ത് പിടികൂടിയത്. പുളിഞ്ചോട് അടക്കം മാലിന്യ പ്രശ്‌നം നിലനിന്നിരുന്ന വിവിധ ഭാഗങ്ങളിൽ പഞ്ചായത്ത് കാമറകൾ സ്‌ഥാപിച്ചിരുന്നു. ഇതാണ് മാലിന്യം തള്ളിയവർക്ക് വിനയായത്. മാലിന്യമിട്ട ചിത്രങ്ങൾ പൊലീസിന് കൈമാറിയിരുന്നു. ഇതിെൻറ അടിസ്‌ഥാനത്തിൽ പഞ്ചായത്ത്, പൊലീസ് അധികൃതരുടെ നേതൃത്വത്തിൽ മാലിന്യം ഇട്ടവരെ കൊണ്ടുതന്നെ അവ നീക്കം ചെയ്യിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.