ആലുവ: പാതാളം റഗുലേറ്റർ കം ബ്രിഡ്ജിൽ അപകടകരമായി നിന്ന കോൺക്രീറ്റ് സ്ലാബ് കോൺഗ്രസ് പ്രവർത്തകർ നീക്കം ചെയ്തു. സ്ലാബ് നീക്കി അപകടം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് അധികൃതർക്കും ഇറിഗേഷൻ വകുപ്പിനും പരാതി നൽകിയിരുന്നതാണ്.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് വി.കെ. ഷാനവാസാണ് അധികാരികൾക്ക് നേരിട്ട് പരാതി നൽകിയത്. എന്നാൽ, ഒരു മാസമായിട്ടും ഇവർ തിരിഞ്ഞു നോക്കിയില്ല. ഇതിലുള്ള പ്രതിഷേധത്തിെൻറ ഭാഗമായാണ് കോൺഗ്രസ് പ്രവർത്തകർ കോൺക്രീറ്റ് സ്ലാബ് നീക്കം ചെയ്യാൻ തയാറായത്. പാലത്തിെൻറ നടപ്പാതയിൽ, റോഡിലേക്ക് തള്ളിയ നിലയിലായിരുന്നു സ്ലാബ്.
തെരുവ് വിളക്കുകൾ പോലുമില്ലാത്ത പാലത്തിൽ, കുറുകെയിരുന്ന സ്ലാബിൽ തട്ടി നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഭാഗ്യം കൊണ്ട് മാത്രമാണ് പലർക്കും ജീവൻ തിരികെ കിട്ടിയത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഗുരുതരമായ കൃത്യവിലോപത്തിന് പരിഹാരം ഉണ്ടാക്കണമെന്നും, പാലത്തിൽ അടിയന്തരമായി തെരുവ് വിളക്കുകൾ തെളിയിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കോൺഗ്രസ് കടുങ്ങല്ലൂർ വെസ്റ്റ് മണ്ഡലം പ്രസിഡൻറ് നാസർ എടയാർ, ഏലൂർ നഗരസഭ പ്രതിപക്ഷ നേതാവ് പി.എം.അയൂബ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സഞ്ചു വർഗീസ്, സി.എം.ജമാൽ, അജയ് അലക്സ്, സി.എം.സിദ്ദീക്ക്, സുധി ബേബിച്ചൻ, സുനീർ മേഘാലയ എന്നിവർ നേതൃത്വം നൽകി.
പാതാളം റഗുലേറ്റർ കം ബ്രിഡ്ജിൽ അപകടകരമായി നിന്നിരുന്ന കോൺക്രീറ്റ് സ്ലാബ്
കോൺഗ്രസ് പ്രവർത്തകർ നീക്കം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.