ആലുവ: കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപറത്തി ആലുവ മാർക്കറ്റിൽ വ്യാപാരം നടത്തുന്നതായി പരാതി. മാസങ്ങൾക്കുമുമ്പ് മേഖലയിൽ വലിയതോതിൽ കോവിഡ് വ്യാപനത്തിനിടയാക്കിയത് മാർക്കറ്റായിരുന്നു. രണ്ടുതവണ മാർക്കറ്റ് അടച്ചിട്ടിരുന്നു. പിന്നീട് കടുത്ത നിയന്ത്രണങ്ങളോടെയാണ് തുറന്നുകൊടുത്തത്.
എന്നാൽ, കോവിഡ് വ്യാപനം രൂക്ഷമായിട്ടും വ്യാപാരികൾ നിയന്ത്രണം പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കാതെയും സമൂഹ അകലം പാലിക്കാതെയുമാണ് വിൽപന. വൈകുന്നേരമായാൽ മാർക്കറ്റിന് മുന്നിലെ നടപ്പാതകൾ കൈയേറുന്ന മീൻ വിൽപനക്കാരും മാസ്ക് ഉപേക്ഷിച്ച മട്ടാണ്. കഴിഞ്ഞ ദിവസം മാർക്കറ്റ് മേഖലയിൽ കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു.
എന്നിട്ടുപോലും നഗരസഭ ആരോഗ്യ വിഭാഗമോ പൊലീസോ കോവിഡ് പ്രോട്ടോകോൾ ലംഘനം ശ്രദ്ധിക്കുന്നില്ല. നിലവിൽ ആലുവ മേഖലയിൽ രോഗികളുടെ എണ്ണം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. നിത്യേന നിരവധി രോഗികൾ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നുണ്ട്. വീടുകളിൽ ഇതിലധികം ആളുകളാണ് ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.