ആലുവയിലെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എസ്.നിര്‍മ്മലാനന്ദ കമ്മത്തിൻറെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആലുവ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അദ്ദേഹത്തിന് ഉപഹാരം നൽകുന്നു  

കോൺഗ്രസ് പ്രവർത്തകർ എസ്.എൻ.കമ്മത്തിനെ മാതൃകയാക്കണം - ഉമ്മൻ ചാണ്ടി

ആലുവ: അധികാരത്തിനും പണത്തിനും വേണ്ടി രാഷ്‌ട്രീയം വഴിമാറുന്ന കാലഘട്ടത്തില്‍ കോൺഗ്രസ് പ്രവർത്തകർ മുതിർന്ന നേതാവ് എസ്.എൻ.കമ്മത്തിനെ മാതൃകയാക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ആലുവയിലെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എസ്.നിര്‍മ്മലാനന്ദ കമ്മത്തിൻറെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആലുവ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്‌ഥാനമോഹവും ധനമോഹവുമില്ലാതെ ആദര്‍ശത്തില്‍ നിന്നും അണുവിടമാറാതെ 90ന്‍റെ നിറവിലെത്തുമ്പോഴും കോണ്‍ഗ്രസില്‍ ഇന്നും അടിയുറച്ചുനില്‍ക്കുന്ന നേതാവാണ് എസ്.എന്‍.കമ്മത്തെന്നും അദ്ദേഹം പറഞ്ഞു. അന്‍വർ സാദത്ത് എം.എല്‍.എ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ആലുവ നഗരസഭ ചെയര്‍മാന്‍ എം.ഒ.ജോണ്‍ ആമുഖപ്രഭാഷണം നടത്തി. എം.പിമാരായ ബെന്നി ബെഹനാന്‍, അഡ്വ. ജെബി മേത്തര്‍ ഹിഷാം, മുന്‍ എം.പി കെ.പി.ധനപാലന്‍, യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ ഡൊമിനിക് പ്രസന്‍റേഷന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ബി.എ.അബ്ദുല്‍ മുത്തലിബ്, ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം ജെയ്‌സണ്‍ ജോസഫ്, ഇ.കെ.സേതു, ഐ.എന്‍.റ്റി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് വി.പി.ജോര്‍ജ്, ഡി.സി.സി ഭാരവാഹികളായ ബാബു പുത്തനങ്ങാടി, അഡ്വ. പി.എന്‍.ഉണ്ണികൃഷ്ണന്‍, ബ്ലോക്ക് പ്രസിഡൻറുമാരായ തോപ്പില്‍ അബു, കെ.എം. കൃഷ്ണകുമാര്‍, കെ.കെ. ജിന്നാസ്, വി.കെ. ഷാനവാസ്, ലത്തീഫ് പുഴിത്തറ, ഫാസില്‍ ഹുസൈന്‍, കെ.കെ. ജമാല്‍, ലിൻറോ പി. ആൻറു, ജിന്‍ഷാദ് ജിന്നാസ്, ഹസിം ഖാലിദ്, മുഹമ്മദ് ഷെഫീഖ്, എം.ടി.ജേക്കബ്, ജോസി.പി.ആന്‍ഡ്രൂസ്, ആനന്ദ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. 

Tags:    
News Summary - Congress workers should follow SN Kammath - Oommen Chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.