വഴിയോര കച്ചവടം നടത്തുന്ന ദേവി

വഴിയോര കച്ചവടക്കാരിൽ നിന്നും പിരിവ് നടത്തി ഗുണ്ടാസംഘം

ആലുവ: വഴിയോര കച്ചവടക്കാരിൽ നിന്നും ഗുണ്ടാ പിരിവ് നടത്തുന്നതായി പരാതി. പിരിവ് നൽകാൻ വിസമ്മതിച്ചതിന്‍റെ പേരിൽ വഴിയോര കച്ചവടക്കാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ആലുവ പമ്പ് കവലയിൽ വാടകക്ക് താമസിക്കുന്ന ദേവിയെന്ന യുവതിയെയാണ് ഗുണ്ടാ സംഘം ഭീഷണിപ്പെടുത്തിയത്.

വഴിയോര കച്ചവടക്കാർക്ക് ഈ സംഘം പലിശക്ക് പണം നൽകി നിത്യേന പിരിവെടുക്കുന്ന ഇടപാടുമുണ്ട്. ഇതിൽ പങ്കാളിയാകാൻ ദേവിയോട് ആവശ്യപ്പെട്ടുവെങ്കിലും നിരസിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ദേവിയെയും മകനെയും സംഘം നിരന്തരം ഫോണിലൂടെ ശല്യപ്പെടുത്തുകയായിരുന്നു.

തൻറെ വരുമാനത്തിൻറെ നിശ്ചിത വിഹിതമുപയോഗിച്ച് കടവരാന്തകളിൽ അന്തിയുറങ്ങുന്നവർക്ക് സൗജന്യമായി ഭക്ഷണം നൽകുന്നയാളാണ് ദേവി.

Tags:    
News Summary - Complaint over goons for collecting money from street vendors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.