ജവാദ് അലി
Posted On
date_range Updated On
date_range വെളിച്ചെണ്ണ മോഷ്ടാവ് പിടിയിൽ
ആലുവ: കടയിൽനിന്ന് വെളിച്ചെണ്ണ മോഷ്ടിച്ചയാൾ പിടിയിൽ. തോട്ടുമുഖം പാലത്തിനടുത്ത് പുത്തൻപുരയിൽ ‘ഷാ വെജിറ്റബിൾസ് ആന്റ് ഫ്രൂട്സ്’ എന്ന കടയിൽനിന്ന് വെളിച്ചെണ്ണ മോഷ്ടിച്ച ആസാം സ്വദേശി ജവാദ് അലിയെയാണ് പൊലീസ് പെരുമ്പാവൂരിൽനിന്നും പിടികൂടിയത്.
പിടിക്കപ്പെടാതിരിക്കാൻ കടയിലെ സി.സി.ടി.വി കാമറ കേബിൾ മുറിച്ചാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. എന്നാൽ, മോഷണ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതിനെത്തുടർന്നുള്ള പരിശോധനയിലാണ് പിടിയിലായത്. 30 കുപ്പി വെളിച്ചെണ്ണ കടയിൽനിന്ന് എടുത്ത് ചാക്കിലാക്കിയാണ് കടത്തിയത്. നാല് കുപ്പി വെളിച്ചെണ്ണ മാത്രമാണ് കടയിൽ ബാക്കിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.