ബൈക്ക് മോഷ്ടാവ് പിടിയിൽ

 ആലുവ: കുഞ്ഞുണ്ണിക്കര ഭാഗത്തെ വീട്ടിൽ നിന്നും ഒന്നേകാൽ ലക്ഷത്തോളം രൂപ വിലവരുന്ന ബൈക്ക് മോഷ്ടിച്ചയാളെ ആലുവ പൊലീസ് അറസറ്റ് ചെയ്തു. പാലക്കാട്  വല്ലപ്പുഴ മനക്കത്തോടി വീട്ടിൽ അനീസ് ബാബു (22) വിനെയാണ് അറസ്റ്റ് ചെയ്തത്. ആഗസ്ത് 19 നാണ് മോഷണം നടത്തിയത്.

മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടക്കുമ്പോഴാണ് പിടിയിലാകുന്നത്. കളമശേരിയിൽ വാടകക്ക് താമസിക്കുന്ന ഇയാൾക്കെതിരെ വേറെയും കേസുകളുണ്ട്. അന്വേഷണ സംഘത്തിൽ എസ്. ഐമാരായ ടി.സി. രാജൻ, ജോയ് മത്തായി, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, അമീർ, മുനീർ, സേതു എന്നിവരാണുളളത്. 

Tags:    
News Summary - Bike thief arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.