ഭാരത് ജോഡോ യാത്ര; മുട്ടം മുതൽ കറുകുറ്റി വരെ കര്‍ശന ഗതാഗത നിയന്ത്രണം

ആലുവ: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി 21, 22 തീയതികളിൽ മുട്ടം മുതൽ കറുകുറ്റി വരെ കര്‍ശന ഗതാഗത നിയന്ത്രണം. കണ്ടയ്നർ ലോറി ഉൾപ്പടെയുള്ള ഭാരവാഹനങ്ങൾ നിരോധിച്ചു. പാർക്കിങും അനുവദനീയമല്ല.

21ന് ഉച്ചക്ക് 12 മണിക്ക് ശേഷം എറണാകുളം ഭാഗത്ത് നിന്ന് തൃശൂരിലേക്ക് പോകുന്ന വാഹനങ്ങൾ ഇടപ്പള്ളി വഴി തിരിഞ്ഞ് പോകണം. തൃശ്ശൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ അങ്കമാലി കാലടി പെരുമ്പാവൂർ വഴി ഉപയോഗിക്കണം. 22ന് രാവിലെ അഞ്ചുമുതൽ വൈകീട്ട് അഞ്ചുവരെ മുട്ടം മുതൽ കറുകുറ്റി വരെ ഗതാഗത നിയന്ത്രണമുണ്ടാകും. ഈ ദിവസം ആലുവയിലൂടെ വിമാനത്താവളത്തിലേക്കുള്ള വാഹനങ്ങൾ മഹിളാലയം തുരുത്ത് പാലം വഴി പോകേണ്ടതാണ്.

അങ്കമാലി ഭാഗത്ത് നിന്നും വരുന്നവർ നായത്തോടു കൂടി പോകണം. രണ്ട് ദിവസങ്ങളിലും ഗതാഗത നിയന്ത്രണങ്ങൾ ഉള്ളതിനാൽ എയർപോർട്ടിലേക്ക് യാത്ര ചെയ്യുന്നവർ നേരത്തെ എത്തിച്ചേരണം. ജോഡോ യാത്രക്ക് വരുന്ന വാഹനങ്ങൾ ആളുകളെ ഇറക്കിയതിനുശേഷം ആലുവ മണപ്പുറത്ത് പാർക്ക് ചെയ്യേണ്ടതാണ്. 

Tags:    
News Summary - Bharat Jodo Yatra; Strict traffic control from egg to cuttings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.