എടയപ്പുറത്തെ കാർബൺ പേപ്പർ കമ്പനിക്കെതിരെ ജനകീയ സമിതി നടത്തിയ വിശദീകരണ യോഗം പരിസ്ഥിതി പ്രവർത്തകൻ അഡ്വ.സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു
ആലുവ: എടയപ്പുറത്തെ കാർബൺ പേപ്പർ കമ്പനിക്കെതിരെ ജനകീയ സമിതി വിശദീകരണ യോഗം സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകൻ അഡ്വ.സി.ആർ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി പ്രസിഡൻറ് സി.എസ്.അജിതൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സാഹിത അബ്ദുൽ സലാം, സിമി അഷറഫ്, ആലുവ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് തോപ്പിൽ അബു, എസ്.ഡി.പി.ഐ മണ്ഡലം വൈസ് പ്രസിഡൻറ് ഷഫീക്ക്, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് സെന്തിൽ കുമാർ, പി.ഡി.പി ജില്ല പ്രസിഡൻറ് അലിയാർ എന്നിവർ സംസാരിച്ചു. സമിതി വൈസ് പ്രസിഡൻറ് വി.എ.റഷീദ് സ്വാഗതവും ട്രഷറർ സി.എസ്.സജീവൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.