ആലുവ നഗരസഭ 22ാം വാർഡായ പുളിഞ്ചോട്ടിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ

മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി വിദ്യ ബിജുവും എൽ.ഡി.എഫ് സ്ഥാനാർഥി എൻ.കെ. കവിതയും നാമനിർദേശ പത്രിക നൽകുന്നു 

ഉപതെരഞ്ഞെടുപ്പ് ചൂടിൽ ആലുവ നഗരസഭ; സ്ഥാനാർഥികൾ പത്രിക നൽകി

ആലുവ: നഗരസഭ 22ാം വാർഡായ പുളിഞ്ചോട്ടിൽ മുന്നണി സ്ഥാനാർഥികൾ നാമനിർദേശ പത്രിക നൽകി. യു.ഡി.എഫ് സ്ഥാനാർഥി വിദ്യ ബിജു, എൽ.ഡി.എഫ് സ്ഥാനാർഥി എൻ.കെ. കവിത, എൻ.ഡി.എ സ്ഥാനാർഥി പി. ഉമ എന്നിവരാണ് പത്രിക സമർപ്പിച്ചത്.

സിറ്റിങ് കൗൺസിലറായിരുന്ന ജെബി മേത്തർ ഹിഷാം രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് കൗൺസിലർ സ്ഥാനവും വൈസ് ചെയർമാൻ സ്ഥാനവും രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ശനിയാഴ്ചയാണ്. സൂക്ഷ്മപരിശോധന നാലിന് നടക്കും.

പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ആറുമാണ്. 21ന് വോട്ടെടുപ്പും 22ന് രാവിലെ വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും. മുനിസിപ്പൽ ഓഫിസിൽ പത്രിക സമർപ്പിക്കാനായിരുന്നു എൽ.ഡി.എഫ് തീരുമാനം. എന്നാൽ, പത്രിക സ്വീകരിക്കേണ്ട സൂപ്രണ്ടിന്‍റെ സീൽ ഉൾപ്പെടെ തയാറായിട്ടില്ലെന്ന് നഗരസഭ പി.എ ടു സെക്രട്ടറി എം. വസന്തൻ അറിയിച്ചു. ഇത് പ്രതിഷേധത്തിന് ഇടയാക്കി. തുടർന്ന് ഡി.ഇ.ഒ ഓഫിസിൽ പത്രിക സമർപ്പിക്കുകയായിരുന്നു.

Tags:    
News Summary - Aluva Municipality by-elections; Candidates have submitted their nomination papers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.