ഹോട്ടലിലെ സംഘർഷത്തിൽ യുവാവിന് പരിക്ക്

ആലുവ: പറവൂർ കവലയിൽ രാത്രി പ്രവർത്തിക്കുന്ന ഹോട്ടലിലുണ്ടായ വാക്തർക്കത്തെ തുടർന്നുള്ള സംഘട്ടനത്തിൽ യുവാവിന് പരിക്കേറ്റു. തോട്ടക്കാട്ടുകര മാടവന വീട്ടിൽ രാമചന്ദ്രന്‍റെ മകൻ രാജീവിനാണ് (30) പരിക്കേറ്റത്.

കാറിൽ വന്ന ആറംഗ സംഘമാണ് ആക്രമിച്ചതെന്നും ഹോട്ടലിലെ കസേര ഉപയോഗിച്ച് അടിക്കുകയായിരുന്നുവെന്നുമാണ് രാജീവ് പറയുന്നത്.

ഞായറാഴ്ച രാത്രി 11നാണ് സംഭവം. ഇടതുകൈ ഒടിഞ്ഞ രാജീവിനെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - A young man was injured in the conflict at the hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.