Represetational image
Posted On
date_range Updated On
date_range പീഡനക്കേസ് പ്രതിക്ക് 10 വർഷം തടവും പിഴയും
ആലുവ: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ 10 വർഷം കഠിന തടവിനും 50,000 രൂപ പിഴയടക്കാനും വിധിച്ചു. തമിഴ്നാട് പൊള്ളാച്ചി സ്വദേശിയായ രാമൻ (59) എന്നയാളെയാണ് പോക്സോ കേസുമായി ബന്ധപ്പെട്ട് ആലുവ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എ.എഫ്. വർഗീസ് ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണം.
പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി ശിക്ഷ അനുഭവിക്കണം. 2018 ജൂണിലാണ് കേസിനാസ്പദമായ സംഭവം. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന വിശാൽ ജോൺസന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പി.ജി. യമുനയായിരുന്നു സ്പെഷൽ പ്രോസിക്യൂട്ടർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.