യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ
ആലങ്ങാട്: വായ്പ നൽകിയ തുക തിരികെ ചോദിച്ച യുവാവിനെ വിളിച്ചുവരുത്തി ആക്രമിച്ച കേസിൽ മൂന്നുപേർ പിടിയിലായി. ആലങ്ങാട് സ്വദേശി ആലുവിള പുത്തൻവീട്ടിൽ ദിലീപ് (24), തായിക്കാട്ടുക്കര കൊച്ചുവീട്ടിൽ ശ്രീജിത്ത് (ബിലാൽ -25), ആലങ്ങാട് കോട്ടപ്പുറം സ്വദേശി മണിതുരുത്തിൽ വീട്ടിൽ യദുകൃഷ്ണൻ (31) എന്നിവരെയാണ് ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. കോട്ടപ്പുറം സ്വദേശി നിധിൻ എന്ന യുവാവിെൻറ പക്കൽനിന്ന് പ്രതിയായ ദിലീപ് കടമായി വാങ്ങിയ ഒന്നര ലക്ഷം രൂപ തിരികെ ചോദിച്ചതാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രതികളിൽ ഒരാളായ ശ്രീജിത്ത് താമസിക്കുന്ന ആലങ്ങാട് കോട്ടപ്പുറം മാമ്പ്ര അക്വസിറ്റി ഫ്ലാറ്റ് സമുച്ചയത്തിലേക്ക് നിധിനെ വിളിച്ചുവരുത്തുകയും പ്രതികളായ മൂന്നുപേരും ചേർന്ന് ബലമായി കാറിൽ കയറ്റി ആക്രമിക്കുകയും ചെയ്തു. ബഹളം കേട്ട നാട്ടുകാരാണ് ആലങ്ങാട് പൊലീസിൽ വിവരം അറിയിച്ചത്. ഉടൻ പൊലീസെത്തി മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു.
പ്രതികളിൽ ഒരാൾ താമസിച്ച ഫ്ലാറ്റും സഞ്ചരിച്ച കാറും പരിശോധിച്ച് ആക്രമിക്കാൻ ഉപയോഗിച്ച വടിവാളുകളും ഇരുമ്പ് പൈപ്പുകളും െപാലീസ് കണ്ടെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ നിധിനെ ആലുവ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.