ആംബുലൻസാക്കി മാറ്റിയ ട്രാവലറിന് മുന്നിൽ അബ്ദുന്നാസര്‍
Posted On
date_range Updated On
date_range ട്രാവലർ ആംബുലൻസാക്കി അബ്ദുന്നാസർ
കിഴക്കമ്പലം: പഞ്ചായത്തിലെ അമ്പുനാട് വാര്‍ഡില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ സ്വന്തം വാഹനം രൂപമാറ്റം വരുത്തി ആംബുലന്‍സ് ആക്കിയിരിക്കുകയാണ് പുക്കാട്ടുപടി സ്വദേശി ബ്ലൂലൈന്‍ ട്രാവല്‍സ് ഉടമ മരോട്ടിക്കല്‍ അബ്ദുന്നാസര്‍.
കോവിഡ് പോസിറ്റിവാകുന്ന രോഗികളെ ആശുപത്രിയില്‍ എത്തിക്കാനും തിരികെ വീട്ടിലെത്തിക്കാനുമാണ് വാഹനം ഉപയോഗിക്കുക.
പഞ്ചായത്ത് ഭരണസമിതി തിരിഞ്ഞുനോക്കാതിരിക്കുകയും രോഗികള്‍ ദുരിതത്തിലാവുകയും ചെയ്തതോടെയാണ് വാഹനം രൂപമാറ്റം വരുത്തി മുന്‍ പഞ്ചായത്ത് പ്രസിഡൻറ് നേതൃത്വം നല്‍കുന്ന വാര്‍ഡ് സമിതിയെ ഏല്‍പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.