ഓടുന്ന കാറിന് മുകളിൽ മരം വീണു; യാത്രക്കാർ രക്ഷപ്പെട്ടു

കൊച്ചി: ഓടുന്ന കാറിന് മുകളിൽ മരം വീണുണ്ടായ അപകടത്തിൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ദേശീയ പാതയിൽനിന്ന് ഒബറോൺ മാളിനു സമീപത്തെ സർവിസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

വർക്കല ഷാലിമാർ വീട്ടിൽ അരുൺ റൗക്കി‍െൻറ ഉടമസ്ഥതയിലെ കാറാണ് അപകടത്തിൽപെട്ടത്. ഇദ്ദേഹം കുടുംബാംഗങ്ങളോടൊപ്പം ഭാര്യവീട്ടിലേക്ക് പോകുംവഴിയായിരുന്നു അപകടം. ലുലു ഭാഗത്തുനിന്ന് സർവിസ് റോഡിലൂടെ ഒബറോൺ മാൾ ഭാഗത്തേക്ക് വരുമ്പോൾ വഴിയരികിലുണ്ടായിരുന്ന മരം വേര് ഇളകി കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ കാർ തകർന്നു. യാത്രക്കാർ ഉടൻ പുറത്തിറങ്ങി.

അപകടത്തെ തുടർന്ന് ഇടപ്പള്ളി ടോൾ, മരോട്ടിച്ചോട് ഭാഗത്തേക്ക് സർവിസ് റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേന ഗാന്ധി നഗർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രണ്ടു മണിക്കൂറോളം പരിശ്രമിച്ചാണ് മരം മുറിച്ചുമാറ്റിയത്. അസി. സ്റ്റേഷൻ ഓഫിസർ പ്രഫുൽ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ പി.എസ്. ഷാജി, മെക്കാനിക് വി.പി. സുനിൽ, ഫയർമാൻമാരായ മിഥുൻ, പ്രശോഭ്, അൽകുമാരദാസ് എന്നിവരുടെ നേതൃത്വത്തിലാണ് മരം നീക്കിയത്. 

Tags:    
News Summary - A tree fell on top of a running car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.