കിഴക്കമ്പലം: ആലുവ കോമ്പാറയില്‍ നിര്‍ത്തിയിട്ട കാറിന്‍റെ ഡിക്കിയില്‍നിന്ന് എറണാകുളം റൂറല്‍ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തികിന്‍റെ നേതൃത്വത്തിലെ സംഘം വന്‍ കഞ്ചാവ് ശേഖരം പിടികൂടി. വിവിധ പാക്കറ്റിലായി 80 കിലോയിലധികം കഞ്ചാവാണ് സൂക്ഷിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് നാലുപേരെയും പിടികൂടിയിട്ടുണ്ട്. ആലുവ നൊച്ചിമ കുടിയമറ്റം വീട്ടിൽ കബീർ (38), എടത്തല അൽഅമീൻ ഭാഗത്ത് മുരിങ്ങാശ്ശേരി വീട്ടിൽ നജീബ് (35), വരാപ്പുഴ വെളുത്തേപ്പിള്ളി വീട്ടിൽ മനു ബാബു (31), വടുതല അരൂക്കുറ്റി ചെത്തിപ്പറമ്പത്ത് വീട്ടിൽനിന്ന് ഇപ്പോൾ വരാപ്പുഴ വൈ സിറ്റി ബാറിനുസമീപം താമസിക്കുന്ന മനീഷ് (25) എന്നിവരെയാണ് പിടികൂടിയത്. കിഴക്കമ്പലം ഊരക്കാടുനിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടിയ കേസിന്‍റെ അന്വേഷണത്തിനിടെയാണ് വന്‍ കഞ്ചാവ് ശേഖരം പിടികൂടിയത്. ഊരക്കാട് കേസില്‍ പിടിയിലായവരില്‍നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എ.എസ്.പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ വി.എം. കേഴ്സൺ, എസ്.ഐമാരായ ശാന്തി കെ. ബാബു, മാഹിൻ സലീം, രാജൻ, എ.എസ്.ഐമാരായ ഇബ്രാഹിംകുട്ടി, അബു എസ്.സി.പി.ഒ മാരായ സുനിൽ കുമാർ, ഷമീർ, ഇബ്രാഹിംകുട്ടി, ഷെർനാസ്, സി.പി.ഒമാരായ അരുൺ, വിപിൻ, റോബിൻ എന്നിവരും പരിശോധകസംഘത്തിലുണ്ടായിരുന്നു. പടം. 1, കബീർ,2, നജീബ്,3, മനു ബാബു,4, മനീഷ് (er palli 5 രാജഹംസം പദ്ധതിക്ക് നാളെ തുടക്കം കൊച്ചി: ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ല പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം നടപ്പാക്കുന്ന സൈഡ് വീലോടുകൂടിയ മുച്ചക്രവാഹനം നല്‍കുന്ന രാജഹംസം പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും. കലക്ടറേറ്റ് അങ്കണത്തില്‍ ഉച്ചക്ക് 2.30ന് നടക്കുന്ന ചടങ്ങില്‍ വാഹനങ്ങളുടെ വിതരണോദ്ഘാടനം റവന്യൂമന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ഹൈബി ഈഡന്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. കലക്ടര്‍ ജാഫര്‍ മാലിക് മുഖ്യാതിഥിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.