714 കോടിയുടെ വികസനപ്രവർത്തനം നടത്തിയെന്ന് ശ്രീരാമകൃഷ്ണ മിഷൻ

കാലടി: ശ്രീരാമകൃഷ്ണ മിഷൻ ആഗോളതലത്തിൽ 2020-21 സാമ്പത്തികവർഷത്തിൽ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ സേവന പ്രവർത്തനങ്ങൾക്ക്​ 714 കോടി ചെലവഴിച്ചതായി മിഷന്‍റെ വാർഷിക റിപ്പോർട്ടിനെ ഉദ്ധരിച്ച്​ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം പ്രസിഡന്‍റ് സ്വാമി ശ്രീവിദ്യാനന്ദ പറഞ്ഞു. 452 കോടി രൂപ വിദ്യാഭ്യാസ രംഗത്തെ വിവിധ സേവനപ്രവർത്തനങ്ങൾക്ക്​ ചെലവഴിച്ചു. 2,31,068 വിദ്യാർഥികളാണ് ഇതിന്‍റെ ഗുണഭോക്താക്കൾ. 262 കോടി രൂപയാണ് ആരോഗ്യ വികസനരംഗത്ത് മിഷൻ ചെലവഴിച്ചത്. ആദിവാസികൾക്കും വനമേഖലയിലെ ദുരിതം അനുഭവിക്കുന്നവർക്കുമായി സാമൂഹിക വികസനം, വിദ്യാഭ്യാസം, ആരോഗ്യം പൊതുക്ഷേമം എന്നിവക്ക്​ 71 കോടി ചെലവഴിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.