53 പേർ കൂടി വില്ലേജ് ഓഫിസർ തസ്തികയിലേക്ക്

കാക്കനാട്: ജില്ലയിൽ 53 പേർക്ക് കൂടി വില്ലേജ് ഓഫിസർ തസ്തികയിൽ നിയമനം. സീനിയർ ക്ലർക്ക്, സ്പെഷൽ വില്ലേജ് ഓഫിസർ തസ്തികയിൽ ജോലി ചെയ്തിരുന്നവരെയാണ് ഹെഡ് ക്ലർക്ക്, വില്ലേജ് ഓഫിസർ, റവന്യൂ ഇൻസ്പെക്ടർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകിയത്.

37 പേരെ വില്ലേജ് ഓഫിസർമാരായും 15 പേരെ റവന്യൂ ഇൻസ്പെക്ടർമാരുമായും നിയമിച്ചു. ഒരാൾക്ക് ഹെഡ് ക്ലർക്കായും സ്ഥാനക്കയറ്റം നൽകി. ഇതിൽ ഭൂരിഭാഗം പേരും ജില്ലക്ക് പുറത്ത് ജോലി ചെയ്യുന്നവരാണ്.ലാൻഡ് റവന്യൂ കമീഷണറുടെ നിർദേശപ്രകാരം എറണാകുളം അഡീഷനൽ ജില്ല മജിസ്ട്രേറ്റ് എസ് ഷാജഹാനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇവർക്ക് പുറമേ ഒരാളെ റെയിൽവേസിലേക്കും കൊച്ചി മെട്രോ ലിമിറ്റഡിലേക്കും റവന്യൂ ഇൻസ്പെക്ടർമാരായി നിയമിച്ചിട്ടുണ്ട്. ജില്ലയിൽ തന്നെ ജോലി ചെയ്തിരുന്ന എട്ടുപേർക്ക് കൂടി ഭരണ സൗകര്യാർഥം ഓഫിസുകളിലേക്ക് സ്ഥലംമാറ്റം നൽകിയിട്ടുണ്ട്

പുതിയ വില്ലേജ് ഓഫിസർമാരുടെ പേരും ഓഫിസും:സി.സി. സന്ധ്യ (കോട്ടപ്പടി), പി.എ. മൂസ (കോതമംഗലം), റോണി ഫെലിക്‌സ് (മാറാടി), എം.ജി. ജയശ്രീ (വാളകം), എം.പി. ഷാജി(ആരക്കുഴ), പി.ടി. സജീവ് (കൂത്താട്ടുകുളം), എം.പി. സന്തോഷ് കുമാര്‍(കടവൂര്‍), മാര്‍ട്ടിന്‍ സി. അഗസ്റ്റിയന്‍ (പുത്തന്‍വേലിക്കര), കെ. സരിത( ഇലഞ്ഞി), എന്‍.എസ്. സുനില്‍( വാഴക്കുളം), കെ.ഒ. വിനോദ് (നെടുമ്പാശ്ശേരി), ബി. ജിനാസ് (അങ്കമാലി), കെ.വി. ബിജു (മഞ്ഞപ്ര), സി. സുധീബ് (വടക്കുംഭാഗം),

കെ.എസ്. ലാവണ്യ (പട്ടിമറ്റം), എം.ബി. ജയപ്രകാഷ ആചാര്യ (തിരുവാങ്കുളം), പി.വി. രഞ്ജിത്ത് കുമാര്‍ (തിരുവാണിയൂര്‍), വിജു വര്‍ഗീസ് (മാറമ്പിള്ളി), എസ്. ജീജ (മരട്), കെ. പ്രസാദ് കുമാര്‍ (ഇടപ്പള്ളി നോര്‍ത്ത്), എ.പി.സചീന്ദ്രന്‍ (കടമക്കുടി), ആന്റോ (രാമേശ്വരം), എന്‍.കെ.സന്ധ്യ (പള്ളുരുത്തി), പി.എം. മുഹമ്മദ് ബഷീര്‍ (ഫോര്‍ട്ട്കൊച്ചി), പി. രാജേഷ് (എളങ്കുന്നപ്പുഴ),

ഇ. ഷാജഹാന്‍ (കുഴുപ്പിള്ളി), ടി.ആര്‍. സുനില്‍ (പള്ളിപ്പുറം), ജോണ്‍സണ്‍ തങ്കച്ചന്‍ (ഐരാപുരം), എം. മഹേഷ് (പുതുവൈപ്പ്), എം. നൗഷാദ് (ഞാറക്കല്‍), കെ.കെ. ബിന്ദു (പറവൂര്‍), ഷീജ കുമ്മക്കരോത്ത് (ഏലൂര്‍), ടി.കെ. സജികുമാര്‍ (വടവുകോട്), പി.ബി. സന്ദീപ് (കരുമാലൂര്‍), കെ.ആര്‍. ബിബീഷ് (കിഴക്കമ്പലം), കെ.എ. ജീമോള്‍ (ചേന്ദമംഗലം), എസ്. ശ്രീജ (വരാപ്പുഴ), എസ്.കെ. പ്രദീപ് കുമാര്‍ (ഏഴിക്കര), എ.എസ്. ദീപു (എടയ്ക്കാട്ടുവയല്‍), ടി.എന്‍. സുരേഷ് കുമാര്‍ (പെരുമ്പാവൂര്‍), വത്സ മാത്യൂസ് (പാറക്കടവ്).

17 പുതിയ ഡെപ്യൂട്ടി തഹസിൽദാർമാർ കൂടി

കാക്കനാട് : 17 പേരെ ഡെപ്യൂട്ടി തഹസിൽദാർ തസ്തികയിലേക്ക് നിയമിച്ചു. ഹെഡ് ക്ലാർക്ക് / വില്ലേജ് ഓഫിസർ /റവന്യൂ ഇൻസ്പെക്ടർ തസ്തികയിൽ ജോലി ചെയ്യുന്നവർക്കാണ് സ്ഥാനക്കയറ്റത്തോടെ നിയമനം നൽകിയിട്ടുള്ളത്.

ഇതിൽ ഒൻപത് പേർക്ക് ഡെപ്യൂട്ടി തഹസിൽദാരായും മൂന്ന് പേരെ വാല്യുവേഷൻ അസിസ്റ്റന്റായും അഞ്ച് പേരെ ജൂനിയർ സൂപ്രണ്ടായുമാണ് സ്ഥാനക്കയറ്റം നൽകിയത്. ഈ തസ്തികകളിൽ ജോലി ചെയ്യുന്ന എട്ട് പേരെ വിവിധ ഓഫിസുകളിലേക്ക് സ്ഥലംമാറ്റി.

Tags:    
News Summary - 53 more people to the post of village officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.