കൊച്ചി: വല്ലാർപാടം കണ്ടെയ്നർ ടെർമിനലിനായി 14 വർഷം മുമ്പ് കുടിയൊഴിപ്പിച്ച കുടുംബത്തിന് കേരള വാട്ടർ അതോറിറ്റിയുടെ ജപ്തി നോട്ടീസ്. മൂലമ്പിള്ളിയിൽനിന്ന് കിടപ്പാടം ഇടിച്ചുനിരത്തി ബലമായി കുടിയൊഴിപ്പിക്കപ്പെട്ട പനക്കവീട്ടിൽ മേരി ഫ്രാൻസിസിനാണ് 5468 രൂപ കുടിശ്ശിക അടക്കാത്തതിനാൽ റവന്യൂ റിക്കവറി സ്വീകരിച്ചെന്നും പരാതിയുണ്ടെങ്കിൽ വരുന്ന മേയ് 25ന് അദാലത്തിൽ പങ്കെടുക്കണമെന്നും വാട്ടർ അതോറിറ്റി കലൂർ അസി. എക്സി. എൻജിനീയർ നോട്ടീസ് അയച്ചത്. 2008 മേയ് മുതൽ 2012 ഒക്ടോബർവരെയുള്ള ബില്ലും അയച്ചിട്ടുണ്ട്. 2008 ഫെബ്രുവരി ആറിനാണ് ഇവരെ താമസസ്ഥലത്തുനിന്ന് കുടിയൊഴിപ്പിച്ചത്. സർക്കാർ സ്ഥലം ഏറ്റെടുക്കുന്ന സമയത്തുതന്നെ എല്ലാ ബാധ്യതയും തീർത്ത സർട്ടിഫിക്കറ്റ് നൽകിയതിന് ശേഷമാണ് മേരി ഫ്രാൻസിസ് അടക്കമുള്ള കുടുംബങ്ങൾ നഷ്ടപരിഹാരത്തുക കൈപ്പറ്റിയത്. സ്ഥലം ദേശീയ പാത അതോറിറ്റിക്ക് തീറെഴുതി കൈമാറിയിട്ട് വർഷം 14 കഴിഞ്ഞു. എന്നാൽ, വാട്ടർ കണക്ഷൻ ഇല്ലാത്ത മേരി ഫ്രാൻസിസ് KDI/633/D എന്ന കൺസ്യൂമർ നമ്പറിൽ ജലം ഉപയോഗിക്കുന്നുണ്ടെന്നാണ് അധികൃതരുടെ വാദം. കണയന്നൂർ താലൂക്ക് റവന്യൂ റിക്കവറി വിഭാഗം സ്പെഷൽ തഹസിൽദാർ ജപ്തി നടപടിയുമായി വന്നിട്ടുള്ളത്. വികസനത്തിനുവേണ്ടി കിടപ്പാടം വിട്ടുകൊടുത്ത കുടുംബങ്ങൾക്ക് നൽകേണ്ട ആനുകൂല്യങ്ങൾ നൽകുന്നതിനു പകരം അവരെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്ന് മൂലമ്പിള്ളി കോഓഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ജനറൽ കൺവീനർ ഫ്രാൻസിസ് കളത്തുങ്കൽ അധ്യക്ഷത വഹിച്ചു. വി.പി. വിൽസൻ, ജോൺസൻ മൂലമ്പിള്ളി, പി.എസ്. സുരേഷ്, മൈക്കിൾ കോതാട്, വി.കെ. അബ്ദുൽ ഖാദർ, ജോർജ് അമ്പാട്ട് ചേരാനല്ലൂർ, മാർട്ടിൻ വടുതല, പി.എസ്. രാമകൃഷ്ണൻ, പി. ഉണ്ണികൃഷ്ണൻ കടുങ്ങല്ലൂർ, സാബു ഇടപ്പിള്ളി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.