റിക്‌സണ്‍ മൈക്കിൾ
Posted On
date_range Updated On
date_range യുവാവ് സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍
ചേര്‍ത്തല: സാമ്പത്തിക കേസില്‍ പ്രതിയായ യുവാവിനെ സുഹൃത്തിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ തിരുമല വാര്‍ഡ് പുത്തന്‍പുരക്കല്‍ ആന്റണിയുടെ മകന്‍ റിക്‌സണ്‍ മൈക്കിളാണ് (35) മരിച്ചത്. ചേര്‍ത്തല നഗരസഭ 11ാം വാര്‍ഡ് സിന്‍സാസ് സന്തുവിന്റെ വീട്ടിലാണ് ഇയാളെ മരിച്ചനിലയിൽ കണ്ടത്. സന്തുവിന്റെ സുഹൃത്താണ് റിക്‌സണ്‍ ആന്റണിയെന്ന് പൊലീസ് പറഞ്ഞു.
ഒരു മാസമായി യുവാവ് ഇവിടെ താമസിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞദിവസം റിക്‌സണ്‍ താമസിക്കുന്ന വീട്ടിലെത്തി ഏതാനും പേര്‍ പ്രശ്‌നമുണ്ടാക്കിയിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഷെയര്‍ മാര്‍ക്കറ്റ് ബിസിനസ് നടത്തിയിരുന്ന റിക്‌സണ്‍ മൈക്കിളിനെതിരെയുള്ള പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ്ചെയ്തു റിമാന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ ചേര്‍ത്തല പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.