ട്രെയിനിന്​ മുന്നിൽ ചാടി 90കാരൻ മരിച്ചു

തിരുവല്ല: തിരുവല്ല രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന്‍റെ തുടക്കഭാഗത്തായി തിങ്കളാഴ്ച രാവിലെ ഒമ്പത്​ മണിയോടെ ട്രെയിനിന്​ മുന്നിൽ ചാടി വയോധികൻ മരിച്ചു. കാവുംഭാഗം ചേരിയിൽ വീട്ടിൽ സി. വർഗീസാണ്​ (90) മരിച്ചത്. തിരുവനന്തപുരത്തുനിന്ന്​ മംഗലാപുരത്തേക്ക് പോയ പരശുറാം എക്സ്​പ്രസിന് മുന്നിലാണ്​ ചാടിയത്. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: സി.വി. ജേക്കബ്, മോളി ഡേവിഡ്, മാത്യു വർഗീസ്, ജോർജ് വർഗീസ്. മരുമക്കൾ: ജെസി ജേക്കബ്, ഡേവിഡ് പോൾ, ഹേമ മാത്യു, വിൻസി ജോർജ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.