രാമചന്ദ്രന്‍ നായര്‍ (88)

KTD RAMACHANDRAN NAIR 88 രാമചന്ദ്രന്‍ നായര്‍ പൂഞ്ഞാര്‍: പ്രശാന്തില്‍ കെ.എന്‍. രാമചന്ദ്രന്‍ നായര്‍ (88) നിര്യാതനായി. ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, വിശ്വഹിന്ദു പരിഷത്ത് ജില്ല പ്രസിഡന്‍റ്, കര്‍ഷകവേദി സ്ഥാപക പ്രസിഡന്‍റ്, പൂഞ്ഞാര്‍ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. എത്യോപ്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പതിനഞ്ചു വര്‍ഷത്തോളം സേവനമനുഷ്ഠിച്ചു. പനയ്ക്കപ്പാലം കോട്ടയ്ക്കുപുറത്ത് കുടുംബാംഗമാണ്. ഭാര്യ: പി.സരസ്സമ്മ (പൂഞ്ഞാര്‍ എസ്.എം.വി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ റിട്ട. ഹെഡ്മിസ്ട്രസ്). മക്കള്‍: കെ.ആര്‍.​ പ്രമോദ് (റിട്ട.അസി. എഡിറ്റര്‍, മംഗളം ദിനപ്പത്രം), കെ.ആര്‍. പ്രസീദ (ടീച്ചര്‍, മര്‍ഫി മെമ്മോറിയല്‍ ഹയര്‍ സെക്കൻഡറിസ്കൂള്‍, ഏന്തയാര്‍) മരുമക്കള്‍: സുരേഷ്ചന്ദ് സി( റിട്ട. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍, കെ.എസ്.ഇ.ബി), മായ ഗോപിനാഥ്(ടീച്ചര്‍, വി.കെ.പി.എം ടി.ടി.ഐ ഇടമറ്റം).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.