കൊച്ചി: ലോക സൗഹൃദ ദിനാഘോഷ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ അപ്ടൗണ്‍ കേരളീയം മോട്ടോര്‍സ്പോര്‍ട്ട് അസോസിയേഷനുമായി സഹകരിച്ച് കാഴ്ചവൈകല്യമുള്ളവര്‍ക്കായി റോട്ടോവിഷന്‍ കാര്‍ ഡ്രൈവ് സംഘടിപ്പിക്കുന്നു. ഏഴിന് ഉച്ചക്ക് ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍നിന്ന് ജി.സി.ഡി.എ. ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള ഫ്ലാഗ് ഓഫ് ചെയ്യും. ബ്രെയിലി ഫോര്‍മാറ്റില്‍ അച്ചടിച്ച റോഡ് ബുക്കുകളുടേയും റോട്ടേറിയന്‍മാര്‍ ഓടിക്കുന്ന വാഹനങ്ങളുടെയും സഹായത്തോടെ കാഴ്ച വൈകല്യമുള്ളവരെ നാവിഗേറ്റര്‍മാരായി ഉള്‍പ്പെടുത്തുന്ന കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ കാര്‍ ഡ്രൈവാണിത്. ഡ്രൈവ് 45 കിലോമീറ്റര്‍ ദൂരം പിന്നിട്ടതിന് ശേഷം കലൂര്‍ ഐ.എം.എ ഹൗസില്‍ മന്ത്രി പി. രാജീവ് അവാര്‍ഡ് ദാനം നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.