സമഗ്ര വികസനം ലക്ഷ്യം; 67 കോടിയുടെ ബജറ്റുമായി മരട് നഗരസഭ

മരട്: നഗരസഭയുടെ സമഗ്രവികസന ലക്ഷ്യവുമായി 67.06 കോടി രൂപയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് നഗരസഭ ചെയര്‍മാന്‍ ആന്‍റണി ആശാന്‍പറമ്പിലി‍ൻെറ അധ്യക്ഷതയില്‍ വൈസ് ചെയര്‍പേഴ്‌സൻ രശ്മി സനില്‍ അവതരിപ്പിച്ചു. മാലിന്യസംസ്കരണം, ജല സംരക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, പട്ടികജാതി-വര്‍ഗ വികസനം, വനിത ശാക്തീകരണം, പബ്ലിക് സാനിട്ടേഷന്‍, കാര്‍ഷിക വികസനവും മൃഗസംരക്ഷണവും ദുരന്ത നിവാരണം, ഭിന്നലിംഗത്തിൽപെട്ട ആളുകളുടെ ക്ഷേമം, കുടിവെള്ളം, വൃക്ഷപരിപാലനം, ഭവന നിര്‍മാണം എന്നിവക്ക്​ പ്രാമുഖ്യം നല്‍കുന്ന 67,060,5385 രൂപ വരവും 61,615,3600 രൂപ ചെലവും 5,44,51785 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. 'എ‍ൻെറ മരട് ക്ലീന്‍ മരട്' സന്ദേശം നല്‍കി ഉറവിട മാലിന്യ സംസ്കരണത്തെ പ്രോത്സാഹിപ്പിക്കാന്‍ ബയോബിന്‍, ബയോഗ്യാസ് എന്നിവക്കും മറ്റു മാലിന്യ നിര്‍മാര്‍ജന പദ്ധതികള്‍ക്കുമായി 66 ലക്ഷമാണ് വകയിരുത്തിയിട്ടുള്ളത്. ജനങ്ങളുടെ ആരോഗ്യം കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് 85 ലക്ഷം രൂപ വകയിരുത്തി. വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ വിപുല പദ്ധതികള്‍ ആവിഷ്കരിക്കുന്നതോടൊപ്പം കല-സാംസ്കാരിക മേഖലയെ കൂടുതല്‍ ഊര്‍ജിതമാക്കും. വിദ്യാഭ്യാസമേഖലക്ക്​ 57 ലക്ഷവും കല-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക്​ 11 ലക്ഷവും വകയിരുത്തി. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യംവെച്ചുകൊണ്ട് 1,22,75,000 രൂപ വകയിരുത്തിയിട്ടുണ്ട്. സ്ത്രീകളുടെ ഉന്നമനവും സുരക്ഷയും മുന്‍നിര്‍ത്തി വിവിധ പദ്ധതികള്‍ ഉള്‍പ്പെടുത്തി. കൃഷിരീതികള്‍ മെച്ചപ്പെടുത്താനും മത്സ്യകൃഷി, ജൈവ പച്ചക്കറികൃഷി എന്നിവ പ്രോത്സാഹിപ്പിക്കാനും മൃഗസംരക്ഷണത്തിനും ക്ഷീരമേഖല മെച്ചപ്പെടുത്താനും മറ്റുമായി 67 ലക്ഷം രൂപയും വകയിരുത്തി. പേപ്പര്‍ലെസ് ഓഫിസ് എന്ന ലക്ഷ്യം പൂര്‍ത്തിയാക്കും. ജോബ് ഫെയര്‍ നടത്തും. EC-TPRA-1 Maradu Budget മരട് നഗരസഭയുടെ ബജറ്റ് വൈസ് ചെയര്‍പേഴ്‌സൻ രശ്മി സനില്‍ അവതരിപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.