താലൂക്ക് ആശുപത്രി വികസനത്തിന്​ ഒരുകോടി 63 ലക്ഷം

പെരുമ്പാവൂര്‍: താലൂക്ക് ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുകോടി 63 ലക്ഷം രൂപ അനുവദിച്ചു. എന്‍.ആര്‍.എച്ച്​.എം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കൂടുതല്‍ തുക അനുവദിച്ചത്. മുമ്പ് അനുവദിച്ച ഒരുകോടി 40 ലക്ഷം രൂപക്ക് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് എം.എല്‍.എയുടെ പരിശ്രമത്തില്‍ കൂടുതല്‍ തുക കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. രണ്ടാംഘട്ടം ടെന്‍ഡര്‍ പൂര്‍ത്തിയാക്കുന്നതി‍ൻെറ ഭാഗമായി ഉദ്യോഗസ്ഥര്‍ താലൂക്ക് ആശുപത്രി സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി. ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും അടിയന്തരമായി പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കാനാണ് നീക്കമെന്നും നഗരസഭ ചെയര്‍മാനുമായി കൂടിയാലോചിച്ച് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കമെന്നും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.