മൂന്നുമാസത്തിനുള്ളിൽ മൂവാറ്റുപുഴ താലൂക്കിൽ 489 പുതിയ സംരംഭം

മൂവാറ്റുപുഴ: പുതിയ സാമ്പത്തിക വർഷത്തിൽ കൂടുതൽ സംരംഭങ്ങളുമായി വ്യവസായ മേഖലയിൽ കുതിപ്പിനൊരുങ്ങി മൂവാറ്റുപുഴ താലൂക്ക്. കഴിഞ്ഞ മൂന്നര മാസത്തിനുള്ളിൽ 489 പുതിയ സംരംഭക യൂനിറ്റാണ് താലൂക്ക് പരിധിയിൽ ആരംഭിച്ചത്. സംസ്ഥാന സർക്കാറി‍ൻെറ ഒരുവർഷം ഒരുലക്ഷം പദ്ധതിയുടെ ഭാഗമായാണ് കുറഞ്ഞ കാലയളവിൽ ഇത്രയും സംരംഭങ്ങൾ ആരംഭിച്ചത്. താലൂക്ക് പരിധിയിലെ 16 തദ്ദേശ സ്ഥാപനങ്ങളിലായി ഈ വർഷം 1589 പുതിയ സംരംഭം ആരംഭിക്കാനാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്. ഇതി‍ൻെറ ആദ്യഘട്ടമായാണ് 489 പുതിയ സംരംഭം ആരംഭിച്ചത്. നിലവിൽ മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതൽ സംരംഭങ്ങൾ ആരംഭിച്ചത്. 80 എണ്ണം. 137 പുതിയ സംരംഭം ആരംഭിക്കാനാണ് ലക്ഷ്യം. ഇവിടെ ആരംഭിക്കാനിരിക്കുന്ന 193 സംരംഭത്തിൽ 60 എണ്ണം നിലവിൽ ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.