കൊച്ചി: ബി.എസ്.എൻ.എൽ 4 ജി സേവനങ്ങൾ ആഗസ്റ്റിൽ പൂർണ തോതിൽ ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി എറണാകുളം പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. ഫ്രാൻസിസ് ജേക്കബ് പറഞ്ഞു. സേവനങ്ങൾ ജില്ലയിൽ അതിവേഗം എത്തിക്കാൻ ബി.എസ്.എൻ.എൽ സുസജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രാജ്വേറ്റ് എൻജിനീയേഴ്സ് ആൻഡ് ടെലികോം ഓഫിസേഴ്സ് അസോസിയേഷൻ ജില്ല വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. ഫ്രാൻസിസ് ജേക്കബ്. സംഘടന ജില്ല പ്രസിഡന്റ് ബിജോയ് അധ്യക്ഷത വഹിച്ചു. ബി.എസ്.എൻ.എൽ ഡെപ്യൂട്ടി ജനറൽ മാനേജർമാരായ രാജീവ്, രാജേഷ്, സജീവ്, ജയിൻ ജോൺ, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.സി. മുഹമ്മദലി, എസ്. സഹീർ, മാക്സ്മിലൻ, സിജോ ജോസഫ്, അൻസൽ മുഹമ്മദ്, കെ.ജി. അരുൺ എന്നിവർ സംസാരിച്ചു. സംഘടനയുടെ പുതിയ ജില്ല ഭാരവാഹികളായി ഷിനി കെ.എസ് (പ്രസി) നികേഷ് വി.കെ (സെക്ര),ടോണി തോമസ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. er bsnl asso ബി.എസ്.എൻ.എൽ ഗ്രാജ്വേറ്റ് എൻജിനീയേഴ്സ് ആൻഡ് ടെലികോം ഓഫിസേഴ്സ് അസോസിയേഷൻ ജില്ല വാർഷികം എറണാകുളം പ്രിൻസിപ്പൽ ജനറൽ മാനേജർ ഡോ. ഫ്രാൻസിസ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.