കൊച്ചി: 2022-23 സാമ്പത്തികവർഷം ജൂൺ 30ന് അവസാനിച്ച ആദ്യ പാദത്തിൽ ഇന്ത്യൻ ഓവർസിസ് ബാങ്കിന് 392 കോടി രൂപ അറ്റാദായം. മുൻ വർഷം ഇതേ പാദത്തിൽ 327 കോടി രൂപയായിരുന്നു. ഈ പാദത്തിൽ 1006 കോടിയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി വെട്ടിക്കുറച്ച് നില മെച്ചപ്പെടുത്തി. 2.41 ശതമാനമാണ് അറ്റ നിഷ്‌ക്രിയ ആസ്തി. മൊത്തം ബിസിനസ് മുൻ വർഷത്തെ 3,81,885 കോടിയിൽനിന്ന് ഈ പാദത്തിൽ 4,23,589 കോടിയായി വർധിച്ചു. മൊത്തം നിക്ഷേപങ്ങളും വർധിച്ചു. മുൻ വർഷം ആദ്യ പാദത്തിൽ 2,42,941 കോടിയായിരുന്ന മൊത്ത നിക്ഷേപം ഇത്തവണ 2,60,045 കോടിയാണ്. നടപ്പുസാമ്പത്തിക വർഷം ആദ്യപാദത്തിൽ 1,63,544 കോടിയുടെ വായ്പകളാണ് വിതരണം ചെയ്തത്. പലിശ വരുമാനം 4435 കോടിയും ഇതര വരുമാനം 593 കോടിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.