കെട്ടിട നിർമാണം: രണ്ട് സ്കൂളുകൾക്ക് 3.90 കോടി

അമ്പലപ്പുഴ: മണ്ഡലത്തിലെ നീർക്കുന്നം എസ്.ഡി.വി യു.പി സ്കൂളിനും പറവൂർ ഗവ. ഹൈസ്കൂളിനും 3.90 കോടി രൂപ വീതം കെട്ടിട നിർമാണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായാണ് തുക അനുവദിച്ചത്. കിലക്കാണ് നിർമാണ ചുമതല. നിർമാണം ആരംഭിക്കുന്നതിന്റെ ഭാഗമായി പ്രാഥമിക പരിശോധന പൂർത്തീകരിച്ചു. ഇതിനു മുന്നോടിയായി എച്ച്. സലാം എം.എൽ.എ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, സ്കൂൾ അധികൃതർ, കില എൻജിനീയർമാർ എന്നിവരുടെ യോഗം വിളിച്ചുചേർത്തു. ഒരു മാസത്തിനുള്ളിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കും. ഇരു സ്കൂളുകളിലും ബഹുനില കെട്ടിടങ്ങളാകും പൂർത്തീകരിക്കുക. 12 ക്ലാസ് മുറികൾ വീതമുള്ള കെട്ടിട സമുച്ചയത്തിൽ എല്ലാ നിലകളിലും ശുചിമുറികളുമുണ്ടാകും. പടം സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവൃത്തികള്‍ വിലയിരുത്താന്‍ എച്ച്. സലാം.എം.എല്‍.എ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.