കൊച്ചി: കോവിഡ് സമയത്ത് ആയുര്‍വേദത്തിന്റെ പാരമ്പര്യമൂല്യങ്ങളെ ലോകം മുഴുവൻ മാനിച്ചെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. സുഗന്ധവ്യഞ്ജനങ്ങളിലൂടെ സാധ്യമായ ആയുര്‍വേദത്തിന്റെ മികവിന് പിന്നില്‍ കര്‍ഷകരുടെയും കയറ്റുമതി സ്ഥാപനങ്ങളുടെയും സമര്‍പ്പണമാണ്. സ്‌പൈസസ് ബോര്‍ഡിന്റെ 35ാം വാര്‍ഷികം ഓണ്‍ലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബോര്‍ഡിന്റെ പവിഴ ജൂബിലി പ്രമാണിച്ച് തപാല്‍ വകുപ്പ് പുറത്തിറക്കിയ പ്രത്യേക സ്റ്റാമ്പും മന്ത്രി പ്രകാശനം ചെയ്തു. കാലാവസ്ഥ അനുബന്ധമായി ഏലം കര്‍ഷകര്‍ക്ക് ആരംഭിച്ച ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ എ.ജി. തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. ബോര്‍ഡ് സെക്രട്ടറി ടി. സത്യന്‍, സ്‌പൈസസ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്റ്റാന്‍ലി പോത്തന്‍, ഡയറക്ടര്‍ എ.ബി. രാംശ്രീ, അഗ്രികള്‍ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി സി.എം.ഡി മലായ് കുമാര്‍ പൊഡാര്‍ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.