കുടുംബശ്രീ നടപ്പാക്കിയത് 33 കോടിയുടെ പദ്ധതികൾ

കൊച്ചി: ജില്ലയിൽ കുടുംബശ്രീ മിഷൻ വിവിധ തലങ്ങളിലായി നടപ്പാക്കിയത്​ 33.06 കോടിയുടെ പദ്ധതികൾ. 2,363 യൂനിറ്റുകൾക്ക് പലിശ സബ്സിഡി, മാച്ചിങ്​ ഗ്രാന്റ്, റിവോൾവിങ്​ ഫണ്ട് ഉൾപ്പെടെ 12.92 കോടിയാണ് ചെലവഴിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം കോവിഡ് പ്രതിരോധ ഫണ്ട് ഉപയോഗിച്ച് 2,621 വ്യക്തിഗത സംരംഭങ്ങളും 747 ഗ്രൂപ്​ സംരംഭങ്ങളും തനത് പദ്ധതി പ്രകാരം 58 സംരംഭങ്ങളും തുടങ്ങാനായി 2.20 കോടി നൽകി. 114 ജനകീയ ഹോട്ടലുകൾ ആരംഭിച്ചു. ജില്ലയിലെ വിവിധ സംരംഭങ്ങൾക്കുള്ള മാർക്കറ്റിങ്​ പിന്തുണയുടെ ഭാഗമായി നിരവധി പദ്ധതികളാണ് നടത്തുന്നത്. മാസച്ചന്ത, ഓണം-ക്രിസ്മസ് ചന്തകൾ, ഓൺലൈൻ മാർക്കറ്റുകൾ, പിങ്ക് കഫെ തുടങ്ങിയ വ്യത്യസ്തമായ പദ്ധതികൾ കഴിഞ്ഞ വർഷം നടത്തിയിരുന്നു. ഇതിനായി 60,42,068 രൂപ ചെലവഴിച്ചു. പട്ടികവർഗ സുസ്ഥിര വികസനത്തിനായി കഴിഞ്ഞ സാമ്പത്തിക വർഷം 7,66,262 രൂപ ജില്ല മിഷൻ ചെലവഴിച്ചു. കാർഷിക ഉപജീവന മേഖലയിലും മൃഗസംരക്ഷണ മേഖലയിലും 3,05,60,209 രൂപയുടെ പദ്ധതികൾ കഴിഞ്ഞ വർഷം നടപ്പാക്കി. കൂടാതെ സ്റ്റാർട്ട് അപ്പ് വില്ലേജ് സംരംഭക പദ്ധതി, ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗസല്യ യോജന, യുവകേരളം പദ്ധതി തുടങ്ങിയ വിവിധ പ്രവർത്തനങ്ങളും ജില്ല കുടുംബശ്രീ മിഷൻ നടത്തുന്നുണ്ട്. 2,78,21,584 രൂപ ഈ പ്രവർത്തനങ്ങൾക്ക് ചെലവഴിച്ചു. വിശപ്പുരഹിത കേരളം പദ്ധതി: അഞ്ച് താലൂക്കുകളിൽ കൂടി സുഭിക്ഷ ഹോട്ടലുകൾ കൊച്ചി: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ അഞ്ച് സുഭിക്ഷ ഹോട്ടലുകൾ തുറക്കും. ആലുവ, വടക്കൻ പറവൂർ, കുന്നത്തുനാട്, കണയന്നൂർ, കോതമംഗലം താലൂക്കുകളിലാണ് ഹോട്ടലുകൾ. ആലുവ താലൂക്കിൽ അങ്കമാലി ബി.ഡി.ഒ ഓഫിസ് കെട്ടിടത്തിൽ ആരംഭിക്കുന്ന സുഭിക്ഷ ഹോട്ടലിന്‍റെ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് അഞ്ചിനും കണയന്നൂർ താലൂക്കിൽ മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ ആരംഭിക്കുന്ന ഹോട്ടലിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചക്ക്​ 12നും ഭക്ഷ്യ മന്ത്രി അഡ്വ. ജി.ആർ അനിൽ നിർവഹിക്കും. മറ്റ് താലൂക്കുകളിൽ ആരംഭിക്കുന്ന ഹോട്ടലുകളുടെ ഉദ്ഘാടനം മേയ് നാലിന് നടക്കുമെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.