പൈനാപ്പിൾ ഫെസ്റ്റ് 30ന്

മൂവാറ്റുപുഴ: പൈനാപ്പിൾ ഫാർമേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ 30ന് വാഴക്കുളം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ പൈനാപ്പിൾ ഫെസ്റ്റ് സംഘടിപ്പിക്കും. പൈനാപ്പിൾ പാചകമത്സരം, വിള മത്സരം, കാർഷിക സെമിനാർ, പൊതുസമ്മേളനം, പൈനാപ്പിൾ ശ്രീ അവാർഡ് വിതരണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ ജയിംസ് ജോർജ്, ജോജോ ജോസഫ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 3.30ന് 'ചെടികൾ പുഷ്പിക്കാത്തതും രാസവള പ്രയോഗവും' വിഷയത്തിൽ ഡോ. ടി. മായയുടെ നേതൃത്വത്തിൽ കാർഷിക സെമിനാർ നടക്കും. വൈകീട്ട് അഞ്ചിന് പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മാത്യു കുഴൽനാടൻ എം.എൽ.എ അധ്യക്ഷത വഹിക്കും. സംസ്ഥാന പൈനാപ്പിൾ ശ്രീ അവാർഡ് ജേതാവ് സത്യൻ കല്ലിങ്കലിന് അവാര്‍ഡ് സമ്മാനിക്കും. സംസ്ഥാനത്തെ മികച്ച കൃഷി ഓഫിസറായി തെരഞ്ഞെടുക്കപ്പെട്ട ആയവന കൃഷി ഓഫിസര്‍ അഞ്ജു പോളിനെ ആദരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.